കൈറ്റ് വിക്ടേഴ്സില്‍ പുതിയ 
പരമ്പര ഇന്നുമുതൽ



തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് ചാനലിൽ "മനുഷ്യൻ- പരിണാമം, ചരിത്രം' എന്ന പുതിയ പരമ്പര ശനിയാഴ്‌ചമുതൽ ആരംഭിക്കും. മനുഷ്യസമൂഹത്തിന്റെ കുടിയേറ്റ ചരിത്രംമുതൽ ഹോമോസാപിയൻസ് വംശം, കൃഷിയുടെ ബാലപാഠങ്ങൾ, യാത്രകൾ, പൂർവികരായ ഹോമിനിഡുകളുമായുള്ള സംഘട്ടനങ്ങൾ, ഉന്മൂലനങ്ങൾ, സംയോജനങ്ങൾ ഉൾപ്പെടെയുള്ള മാനവ ചരിത്രപരിണാമം പരമ്പരയിലൂടെ മനസ്സിലാക്കാം. പ്രൊഫ. വി കാർത്തികേയൻ നായരാണ് പരിപാടിയുടെ അവതാരകൻ. എല്ലാ ശനിയാഴ്ചയിലും രാവിലെ ഒമ്പതിനും രാത്രി ഏഴിനുമാണ് ആദ്യ സംപ്രേഷണം. പുനഃസംപ്രേഷണം ചൊവ്വാഴ്ചകളിൽ രാവിലെ എട്ടിനും വൈകിട്ട്‌ 6.30നും. Read on deshabhimani.com

Related News