പ്ലസ്‌ വൺ : ഒഴിവുള്ള സീറ്റുകളിൽ തത്സമയ പ്രവേശനം നാളെ



തിരുവനന്തപുരം > വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ  പ്ലസ്‌ വൺ പ്രവേശനം ലഭിക്കാത്ത  വിദ്യാർഥികൾക്ക്‌ ഒഴിവുള്ള സീറ്റുകളിലേക്ക്‌ വ്യാഴാഴ്‌ച അപേക്ഷിക്കാം.   നിലവിൽ പ്രവേശനം നേടിയവർക്ക്‌ അപേക്ഷിക്കാനാകില്ല. ഒഴിവ്‌ സീറ്റുകളുടെ വിവരങ്ങൾ  പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.inൽ വ്യാഴാഴ്‌ച രാവിലെ ഒമ്പതിന്‌ പ്രസിദ്ധീകരിക്കും. ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ പ്രവേശനം നേടാൻ ക്യാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats  ലിങ്കിലൂടെ അപേക്ഷിക്കണം. ഒഴിവുകൾക്ക്‌ അനുസൃതമായി ഏത്‌ സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. വൈകിട്ട്  അഞ്ചുവരെ ലഭിക്കുന്ന   അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ്‌ തയ്യാറാക്കി വെള്ളിയാഴ്‌ച   രാവിലെ ഒമ്പതിന്‌  പ്രസിദ്ധീകരിക്കും.  കൂടാതെ ക്യാൻഡിഡേറ്റ് ലോഗിനിലെ Candidate's Rank - Report  ലിങ്കിലൂടെ അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള സ്കൂൾ/കോഴ്സ്  മനസ്സിലാക്കണം. അപേക്ഷകർ രക്ഷാകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്കൂളിൽ വെള്ളിയാഴ്‌ച പകൽ 10  നും 12 നുമകം എത്തണം. യോഗ്യതാ സർട്ടിഫിക്കറ്റ് , വിടുതൽ സർട്ടിഫിക്കറ്റ് , സ്വഭാവ സർട്ടിഫിക്കറ്റ് ,അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയവയുടെ  രേഖകളും ഫീസുമായാണ് എത്തേണ്ടത്.  കോവിഡ്  സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശന നടപടികൾ. Read on deshabhimani.com

Related News