ബിരുദ, പിജി പ്രവേശനം : കുറഞ്ഞ പ്രായനിബന്ധന ഒഴിവാക്കി



കോട്ടയം എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ഇനി കുറഞ്ഞ പ്രായപരിധി നിബന്ധനയില്ല. പ്രായനിബന്ധനയില്ലാതെ നിശ്ചിത അക്കാദമിക യോഗ്യത നോക്കി പ്രോഗ്രാമുകൾക്ക് പ്രവേശനം നൽകാൻ സർവകലാശാല ഉത്തരവിട്ടു. പ്ലസ്ടു/തത്തുല്യ അക്കാദമിക് യോഗ്യത നേടിയവർക്ക് ബിരുദ പ്രോഗ്രാമുകൾക്കും ബിരുദ/തത്തുല്യ യോഗ്യത നേടിയവർക്ക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും കുറഞ്ഞ പ്രായനിബന്ധനയില്ലാതെ പ്രവേശനം നൽകണമെന്നാണ് ഉത്തരവ്. സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടുന്നവർക്കാണ് നിലവിൽ പ്രവേശനത്തിന് ഉയർന്ന പ്രായപരിധി നിബന്ധനയുള്ളത്. 25 വയസ്സാണ് സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ഉയർന്ന പ്രായപരിധി. ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി സംബന്ധിച്ച് വ്യക്തത വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ അപേക്ഷകൾ പരിഗണിച്ചാണ് സർവകലാശാലയുടെ നടപടി. Read on deshabhimani.com

Related News