എംജി സര്‍വകലാശാല എംഎസ്ഡബ്ള്യു പ്രവേശനം



കോട്ടയം > എംജി സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ എംഎസ്ഡബ്ള്യു പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷയിലെ മാര്‍ക്കിന്റെയും ബോണസ് പോയിന്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പരീക്ഷയുടെ തീയതി പിന്നാലെ അറിയിക്കും. വിശദമായ നോട്ടിഫിക്കേഷനും കോളേജുകളുടെ വിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും ഫീസടയ്ക്കുന്നതിനുള്ള ചലാനും സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ 15 വരെ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ക്യാപ്), എം ജി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് (പിഒ), കോട്ടയം - 686 560  വിലാസത്തില്‍ നല്‍കാം. Read on deshabhimani.com

Related News