പഞ്ചവത്സര എല്‍എല്‍ബി അപേക്ഷ 16വരെ



തിരുവനന്തപുരം > തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്  സര്‍ക്കാര്‍ ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2017-18 അധ്യയനവര്‍ഷ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക്  www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 16ന് വൈകിട്ട് അഞ്ചുവരെ  അപേക്ഷിക്കാം. പ്രവേശനപരീക്ഷ  തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ ജൂലൈ രണ്ടിന് രാവിലെ 10 മുതല്‍ ഒന്നുവരെയാണ്. സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും പരീക്ഷയോ പാസായിരിക്കണം.  ഈ വര്‍ഷം യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും എഴുതിയവര്‍ക്കും അപേക്ഷിക്കാം. ഇത്തരം അപേക്ഷകര്‍ അഡ്മിഷന്‍ സമയത്ത് യോഗ്യതാ പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ഹാജരാക്കണം. യോഗ്യതാ പരീക്ഷക്ക് കുറഞ്ഞത് 45 ശതമാനം മാര്‍ക്ക് വേണം. എസ്ഇബിസി വിഭാഗങ്ങള്‍ക്ക് 42 ശതമാനം മാര്‍ക്കും എസ്സി/എസ്ടിക്ക് 40 ശതമാനം മാര്‍ക്കും മതിയാകും. 2017 ഡിസംബര്‍ 31ന് 17 പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധി സുപ്രീംകോടതിയുടെ വിധിക്ക് വിധേയമായിരിക്കും.  അപേക്ഷാഫീസ് ജനറല്‍/ എസ്ഇബിസി വിഭാഗത്തിന് 600 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ്. അപേക്ഷാര്‍ഥികള്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 16ന് വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഓണ്‍ലൈന്‍ പേമെന്റായോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഇ-ചെലാന്‍ മുഖേനയോ അടയ്ക്കാം. ഇ-ചെലാന്‍വഴി ഫീസ് ഒടുക്കുന്നവര്‍ കേരളത്തിലെ ഏതെങ്കിലും പോസ്റ്റോഫീസിലെ ഹെഡ്/ ശാഖകളില്‍ പണമായി ഫീസ് അടക്കേണ്ടതാണ്.   Read on deshabhimani.com

Related News