എംടെകും മറ്റു പിജി കോഴ്സുകളും
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ എംടെക് പ്രവേശനത്തിന് ജൂണ്‍ 12വരെ അപേക്ഷിക്കാം. www.dtekerala.gov.in, www.cet.ac.in വെബ്സൈറ്റുകളിലുടെ അപേക്ഷിക്കാം. വിശദമായ പ്രോസ്പെക്ടസും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ പുതിയ ബാച്ച് എംഎജെഎംസി കോഴ്സിലേയ്ക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദമാണ് യോഗ്യത. ഫൈനല്‍ ബിരുദ ഫലം കാത്തുനില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0481 2732570. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ളിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടി വി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ളോമ കോഴ്സുകള്‍ക്ക് ജൂണ്‍ 20വരെ അപേക്ഷിക്കാം. www.keralamediaacademy.org എം ജി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് ട്രെയിനിങ് കോളേജുകളില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന ദ്വിവത്സര ബിഎഡ് പ്രോഗ്രാമിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷാഫോമും, വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ്സൈറ്റില്‍. എംജി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് ട്രെയിനിംഗ് കോളേജുകളില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന ദ്വിവത്സര എംഎഡ് പ്രോഗ്രാമിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷാഫോമും, വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ്സൈറ്റില്‍. വെറ്ററിനറി സര്‍വകലാശാല 2017-18 വര്‍ഷത്തേയ്ക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍, ഡിപ്ളോമ, വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി www.kvasu.ac.in ലൂടെ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 24. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ് സെറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്ക്: www.deshabhimani.com/education Read on deshabhimani.com