മെഡിക്കല്‍/അനുബന്ധ കോഴ്സ്: നീറ്റ് ഫലം പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > 2017 ലെ മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേയ്ക്കുളള പ്രവേശനത്തിനായി വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച നീറ്റ് ഫലം പരിശോധനയ്ക്കായി പ്രസിദ്ധപ്പെടുത്തി. 51066 വിദ്യാര്‍ഥികള്‍ നിശ്ചിതസമയത്തിനകം ഓണ്‍ലൈനായി നീറ്റ് ഫലം സമര്‍പ്പിച്ചിട്ടുണ്ട്. നീറ്റ് ഫലം ഓണ്‍ലൈനായി സമര്‍പ്പിച്ചപ്പോള്‍ ലഭ്യമായിരുന്ന 'ചഋഋഠ ഞലൌഹ ടൌയാശശീിൈ ഞലുീൃ'ന്റെ പ്രിന്റൌട്ട് എടുത്തിട്ടുള്ളവര്‍ അതില്‍ കാണിച്ചിട്ടുളള നീറ്റ് റോള്‍ നമ്പര്‍, നീറ്റ് റാങ്ക്, പെര്‍സെന്റയില്‍ സ്കോര്‍ തുടങ്ങിയ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. നീറ്റ് ഫലം ഓണ്‍ലൈനായി സമര്‍പ്പിച്ചപ്പോള്‍ 'ചഋഋഠ ഞലൌഹ ടൌയാശശീിൈ ഞലുീൃ'ന്റെ പ്രിന്റൌട്ട് എടുക്കാത്തവര്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റിലെ 'ഗഋഅങ2017 ഇമിറശറമലേ ജീൃമേഹ' ലൂടെ ഹോം പേജില്‍ പ്രവേശിച്ച് 'ചഋഋഠ ഞലൌഹ ഢലൃശളശരമശീിേ' എന്ന മെനു ഐറ്റം ക്ളിക്ക് ചെയ്ത് പ്രസ്തുത റിപ്പോര്‍ട്ട് ഡൌണ്‍ലോഡ് ചെയ്തെടുത്ത് അതില്‍ കാണിച്ചിട്ടുളള നീറ്റ് റോള്‍ നമ്പര്‍, നീറ്റ് റാങ്ക്, പെര്‍സെന്റയില്‍ സ്കോര്‍ തുടങ്ങിയ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തേതാണ്. ഈ സൌകര്യം 12ന് വൈകിട്ട് അഞ്ചുവരെ വെബ്സൈറ്റില്‍ ലഭ്യമാകും. വെബ്സൈറ്റിലൂടെ സമര്‍പ്പിച്ച വിവരങ്ങളും യഥാര്‍ത്ഥ ഫലവും തമ്മില്‍ അന്തരം ഉളളവര്‍ പ്രസ്തുത വിവരം 12ന് വൈകുന്നേരം അഞ്ചിനുമുന്‍പായി പ്രവേശന പരീക്ഷാ കമ്മീഷണറെ ഇ-മെയില്‍ (രലലസശിളീ@രലല.സലൃമഹമ.ഴ്ീ.ശി) മുഖാന്തിരം അറിയിക്കേണ്ടതാണ്.   Read on deshabhimani.com

Related News