പ്ളസ് ടു സേ ഫലം പ്രസിദ്ധീകരിച്ചു; വിജയം 86.51 ശതമാനം



തിരുവനന്തപുരം > രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്റ് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സേ ഫലവുംകൂടി വന്നതോടെ കഴിഞ്ഞതവണത്തെ വിജയശതമാനം 83.37ല്‍നിന്ന് 86.51 ശതമാനത്തിലേക്ക് ഉയര്‍ന്നു. 44,981 വിദ്യാര്‍ഥികള്‍ സേ പരീക്ഷ എഴുതിയതില്‍ 10,155 പേര്‍ വിജയികളായി. സേ പരീക്ഷയുടെ വിജയശതമാനം 22.58 ആണ്. ഓപ്പണ്‍ സ്കൂള്‍ സേയില്‍ 25,041 പേര്‍ എഴുതിയതില്‍ 4404 വിജയികളായി. ടെക്നിക്കല്‍ സ്കൂള്‍വിഭാഗത്തില്‍ 311 പേരില്‍ 291 പേരും വിജയികളായി. Read on deshabhimani.com

Related News