എംജി പിജി ഏകജാലകം : ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 17 മുതല്‍



കോട്ടയം > എം ജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെയും പത്തനംതിട്ട എറണാകുളം എന്നിവിടങ്ങളില്‍ സര്‍വകലാശാല നേരിട്ടു നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ്് അപ്ളൈഡ് സയന്‍സിലെയും ഏകജാലകംവഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആഗസ്ത് 17ന് ആരംഭിക്കും. സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും പട്ടികജാതി/പട്ടിക വര്‍ഗ/പിന്നോക്ക വിഭാഗങ്ങള്‍ (എസ്ഇബിസി)/മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായിപിന്നോക്കം നില്‍ക്കുന്നവര്‍ (ഇബിഎഫ്സി) എന്നിവര്‍ക്കായി സംവരണം ചെയ്ത  സീറ്റുകളിലേക്കും അലോട്ട്മെന്റ് നടത്തും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ PGCAP എന്ന ലിങ്കില്‍ പ്രവേശിച്ച് നടത്താം. അക്കൌണ്ട് ക്രിയേഷന്‍”എന്ന ലിങ്കില്‍ ക്ളിക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ–മെയില്‍ വിലാസം, ജനനത്തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ് വേഡ് സൃഷ്ടിച്ചശേഷം ഓണ്‍ലൈനായി നിശ്ചിത അപ്ളിക്കേഷന്‍ ഫീ ഒടുക്കേതാണ്. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 700 രൂപയും എസ് സി/എസ് ടി വിഭാഗത്തിന് 350 രൂപയുമാണ്. അപേക്ഷാ ഫീസ് ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൌണ്ട് പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല.  മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ചറല്‍ ക്വോട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍തന്നെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ലക്ഷദ്വീപില്‍നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. അവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ 11നകം നേരിട്ട് അപേക്ഷിക്കണം. Read on deshabhimani.com

Related News