കേരള സര്‍വകലാശാല ഒന്നാംവര്‍ഷ ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > കേരള സര്‍വകലാശാലയുടെ 2017-18 അധ്യയനവര്‍ഷത്തിലെ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് വെബ്സൈറ്റില്‍ (www.admissions.keralauniversity.ac.in). വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും /പുനര്‍ക്രമീകരിക്കുന്നതിനും / പ്രൊഫൈലില്‍ മാറ്റംവരുത്തുന്നതിനും 12ന് വൈകിട്ട് 5 വരെ സമയമുണ്ടാകും.    മാറ്റംവരുത്തുന്നവര്‍ അതിനുശേഷമുള്ള പ്രിന്റൌട്ട് എടുക്കണം. ഇതിനകം തെറ്റുകള്‍ തിരുത്തുന്നതിനായി ഫോറം ലിങ്ക് വഴി അപേക്ഷ നല്‍കിയിരുന്നവര്‍ തിരുത്തലുകള്‍ വന്നിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷം പുതിയ പ്രിന്റൌട്ട് എടുക്കണം. തിരുത്തലുകള്‍ നടത്തിയിട്ടില്ലെങ്കില്‍ 12ന് വൈകിട്ട് 5ന് മുമ്പ് 0471-2386296, 2304631, 8281883052/53 നമ്പരുകളില്‍ ബന്ധപ്പെടുക. Read on deshabhimani.com

Related News