എംജിയിൽ പിജി പ്രവേശനം; രജിസ്ട്രേഷൻ 20 മുതൽ



കോട്ടയം എംജി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ വിവിധ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ 20ന് ആരംഭിക്കും. ഏകജാലക സംവിധാനത്തിലൂടെയാണ് മെറിറ്റ്, പട്ടികജാതി-വർഗ- എസ്ഇബിസി-ഇബിഎഫ്സി സംവരണ സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടക്കുക.  വെള്ളിയാഴ‌്ച ആരംഭിക്കാനിരുന്ന ഓൺലൈൻ രജിസ്‌ട്രേഷൻ സാങ്കേതിക കാരണങ്ങളാലാണ് 20ലേക്ക് മാറ്റിയത്. സർവകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇരുപത്തഞ്ചിന് പകൽ രണ്ടുവരെ രജിസ്റ്റർ ചെയ്യാം. സ്പോർട്സ്, കൾച്ചറൽ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ 22നകം ഓൺലൈനായി അപേക്ഷിക്കണം. ഇ-മെയിൽ: pgcap@mgu.ac.in. Read on deshabhimani.com

Related News