ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്ഡി കോഴ്സുകളിലേക്ക് അപേക്ഷിക്കാം



തമിഴ്നാട്ടിലെ ദിണ്ഡിഗലിലുള്ള ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പിഎച്ച്ഡി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടിക്ക് 50 ശതമാനം മാര്‍ക്ക് മതി. എംഫില്‍/യുജിസി–ജെആര്‍എഫ്/നെറ്റ്/ഗേറ്റ്/സിഎസ്ഐആര്‍/ഐസിഎആര്‍ യോഗ്യതയും വേണം. www.ruraluniv.ac.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഫെബ്രുവരി മൂന്നുവരെ അപേക്ഷിക്കാം. Read on deshabhimani.com

Related News