സംസ്കൃത സർവ. എംഫിൽ, പിഎച്ച്ഡി; അപേക്ഷ നവംബർ 5 വരെ



കാലടി  > ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക‌് അപേക്ഷ ക്ഷണിച്ചു.  നവംബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.  കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തിൽ നടത്തുന്ന ഉർദു കോഴ്സ് ഒഴികെ മറ്റു കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തിലാകും നടത്തുക. പ്രോഗ്രാമുകൾ, ഒഴിവുകളുടെ എണ്ണം എന്നിവ താഴെ: എംഫിൽ സംസ്കൃതം സാഹിത്യം (10), സംസ്കൃതം വേദാന്തം (10), സംസ്കൃതം വ്യാകരണം (10), സംസ്കൃതം ന്യായം (10), സംസ്കൃതം ജനറൽ (2), ട്രാൻസലേഷൻ സ്റ്റഡീസ് (4), ഹിന്ദി (10), ഇംഗ്ലീഷ‌് (10), സൈക്കോളജി (6), ജ്യോഗ്രഫി (5), മലയാളം (10), മ്യൂസിക് (3), സോഷ്യോളജി (3), ഫിലോസഫി (7), മാനുസ്ക്രിപ്റ്റോളജി (5), ഹിസ്റ്ററി (8), കംപാരറ്റീവ് ലിറ്ററേച്ചർ (2), ഉർദു (4). പിഎച്ച്ഡി സാൻസ്ക്രിറ്റ് വേദിക് സ്റ്റഡീസ് (1), സംസ്കൃതം സാഹിത്യം (10), സംസ്കൃതം വേദാന്തം (10), സംസ്കൃതം വ്യാകരണം (10), സംസ്കൃതം ന്യായം (5), ഹിന്ദി (10), സൈക്കോളജി (1), ജ്യോഗ്രഫി (3), മലയാളം (5), ഫിലോസഫി (3), ഹിസ്റ്ററി (9),  ഫിസിക്കൽ എഡ്യുക്കേഷൻ (2), സോഷ്യോളജി (2), സോഷ്യൽ വർക്ക് (2), ഡാൻസ് (1), ഉർദു (2). യോഗ്യത: നിർദിഷ്ട വിഷയത്തിൽ/ബന്ധപ്പെട്ട വിഷയങ്ങളിൽ ബി പ്ലസ് ഗ്രേഡ്/ 55% മാർക്കോടെ അംഗീകൃത സർവകലാശാലകളിൽനിന്നും ബിരുദാനന്തരബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതം അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും.  അവസാനവർഷ പിജി  ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.  അങ്ങനെയുള്ളവർ പ്രവേശനം ലഭിച്ചു മൂന്നുമാസത്തിനകം ഡിഗ്രി/പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും മാർക്ക്ലിസ്റ്റുകളും ഹാജരാക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 5. യുജിസി ‐ ജെആർഎഫ്, ആർജിഎൻഎഫ് ലഭിച്ചവർ, അംഗീകൃത ജേർണലുകളിൽ രണ്ടു ഗവേഷണപ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ളതും, ചുരുങ്ങിയത് അഞ്ചുവർഷത്തെ സർവീസ് പൂർത്തിയാക്കിയിട്ടുള്ളതുമായ റഗുലർ സർവകലാശാല/കോളേജ് അധ്യാപകർ എന്നിവരെ പിഎച്ച്ഡി പ്രവേശനപരീക്ഷയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട‌്.  ഓരോ വിഷയത്തിലും തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരമാകും പ്രവേശനം. എംഫിൽ ക്ലാസുകൾ ഡിസംബർ നാലിന് ആരംഭിക്കും.  കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. Read on deshabhimani.com

Related News