പഞ്ചവത്സര എല്‍എല്‍ബി കോഴ്സ്: കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > 2016ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയവരുടെ കാറ്റഗറി ലിസ്റ്റ് പ്രവേശനപരീക്ഷാ കമീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശനപരീക്ഷയുടെ റാങ്ക്ലിസ്റ്റിന്റെയും അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെയും അടിസ്ഥാനത്തിലാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ലിസ്റ്റ്സംബന്ധിച്ച് പരാതിയുള്ളവര്‍ 20ന് വൈകിട്ട് അഞ്ചിനുമുമ്പ് പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്. Read on deshabhimani.com

Related News