യുകെ ഗവേഷണത്തിന് പോസ്റ്റ്- സ്റ്റഡി വർക്ക്- വിസ ഉദാരമാക്കുന്നു



പഠനത്തിന് ശേഷം പോസ്റ്റ്-സ്റ്റഡി വർക്ക്- വിസ ലഭിക്കാത്തത്- മൂലം യുകെയിൽ ഉപരിപഠനത്തിന് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ  എണ്ണത്തിൽ വൻ കുറവ്‌്‌. എന്നാൽ യുകെയിൽ നിന്നും   വി എച്ച്-സി  പൂർത്തിയാക്കിയവരിൽ നിന്ന്  വർക്ക്- വിസ അനുവദിക്കാനുള്ള  യുകെ ഗവൺമെന്റിന്റെ തീരുമാനം അവിടെ  ഉപരിപഠനത്തിനെത്തുന്ന ഗവേഷകർക്ക്- ഏറെ പ്രയോജനപ്പെടും. പി എച്ച്- ഡി  പൂർത്തിയാക്കിയശേഷം യുകെയിൽ വർക്ക്- ചെയ്യാനുതകുന്ന  പോസ്റ്റ്- സ്റ്റഡി വർക്ക്- വിസ അനുവദിക്കുന്നതിലൂടെ  തൊഴിൽ ചെയ്-ത്- വരുമാനം ഉണ്ടാക്കാനും ആഗോളതലത്തിൽ അക്കാദമിക്-, ഗവേഷണ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്യും.  ഗവേഷണ രംഗത്ത്- യുകെ യിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെമുൻനിരയിലാണ്.  ആഗോള ജനസംഖ്യയുടെ  0.9%  മാത്രം വരുന്ന  യുകെ യിൽ നിന്നാണ്  ലോകത്താകമാനമുള്ള  ഗവേഷണ പ്രബന്ധങ്ങളുടെ 15.9% വും ഉരുത്തിരിയുന്നത്-.  മാത്രമല്ല ഗവേഷണ മികവ്-, പുത്തൻ സാങ്കേതിക വിദ്യ എന്നിവയിൽ യുകെ സർവ്വകലാശാലകൾ ഏറെ മുന്നിലാണ്. യുകെ ആഭ്യന്തര  മന്ത്രാലയത്തിന്റെ  കണക്കനുസരിച്ച്- Tier-2 വിസ അനുവദിച്ചതിൽ  2018 ൽ  യുകെ യിൽ 54 ശതമാനത്തിന്റെ വർധനവ്- ഉണ്ടായിട്ടുണ്ട്-.  മികവുറ്റ  തൊഴിൽ നൈപുണ്യ  മേഖലകളിലാണ്  വിസ അനുവദിക്കുന്നത്-. പി എച്ച്- ഡി പൂർത്തിയാക്കിയവർക്ക്- പോസ്റ്റ്- സ്റ്റഡി വർക്ക്- വിസ അനുവദിച്ചതിലൂടെ  ഇന്ത്യയിൽ നിന്നും യുകെ യിൽ ഡോക്-ടറൽ പ്രോഗ്രാം ചെയ്യാൻ ആഗ്രഹിക്കുന്ന  വിദ്യാർഥികൾക്ക്-  മികച്ച അവസരങ്ങളാണ്  ലഭിക്കുന്നത്-.  ഈ നീക്കത്തെ എല്ലാ യുകെ സർവ്വകലാശാലകളും ഇതിനകം സ്വാഗതം ചെയ്-തിട്ടുണ്ട്-.  യുകെ യിലെ ഡോക്-ടറൽ പഠനം ചെയ്യാൻ ആഗ്രഹിക്കുന്ന  വിദ്യാർഥികൾ താഴെ  കൊടുത്തിരിക്കുന്ന  നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്-.  1. ഇന്ത്യയിൽ നിന്നും യുജിസി അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര പഠനം നേടിയിരിക്കണം.  2. താൽപര്യമുള്ള  ഗവേഷണ മേഖലകൾക്കുതകുന്ന അഞ്ച്- സർവ്വകലാശാലകൾ  കണ്ടെത്തണം. 3. ഏത്- മേഖലയിലാണോ ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നത്- ആ മേഖലയുമായി ബന്ധപ്പെട്ട്- കരട്- ഗവേഷണ പ്രൊപ്പോസൽ  തയ്യാറാക്കണം. 4. ഇംഗ്ലീഷ്- പ്രാവീണ്യ പരീക്ഷയായ IELTS 9 ൽ 7 ബാന്റോടുകൂടി  പൂർത്തിയാക്കണം. 5. അപേക്ഷയോടൊപ്പം 2 റഫറൻസ്- കത്തുകളും സ്റ്റേറ്റ്മെന്റ്- ഓഫ്- പർപ്പസും തയ്യാറാക്കണം. 6. യുകെ വിദ്യാഭ്യാസത്തിന് നിരവധി സ്-കോളർഷിപ്പുകളും  ഫെല്ലോഷിപ്പുകളും ഇന്ന് നിലവിലുണ്ട്-.  ഇന്ത്യാ ഗവൺമെന്റുമായി  ചേർന്നുള്ള  ഇൻഡോ‐യു കെ  സ്-കോളർഷിപ്പ്-, ഫെല്ലോഷിപ്പ്- പ്രോഗ്രാമുകൾ ഉണ്ട്-. കോമൺവെൽത്ത്-  സ്-കോളർഷിപ്പ്-, ഫെലിസ്-, എറാസ്-മസ്-മുണ്ടസ്-, ഡി എഫ്- ഐ ഡി. തുടങ്ങി നിരവധി സ്-കോളർഷിപ്പുകൾ ഉണ്ട്-. 7. അഡ്-മിഷൻ ലഭിച്ചാൽ സ്-കോളർഷിപ്പ്-  ലഭിക്കാനായി  ഒരു വർഷം കാത്തിരിക്കുന്നതിൽ തെറ്റില്ല. അഡ്-മിഷൻ 2 വർഷത്തിനകം  പൂർത്തിയാക്കിയാൽ  മതി.  പഠനച്ചെലവിനായി  അസിസ്റ്റന്റ്-ഷിപ്പും, പാർട്-ട്ടൈം തൊഴിലുകളുമുണ്ട്-. 8. അംഗീകാരമുള്ള  സർവ്വകലാശാല  മാത്രമെ തെരഞ്ഞെടുക്കാവൂ. തുടക്കക്കാർക്ക്-  ആഗസ്-ത്-‐െസപ്-തംബർ മാസങ്ങളിലാരംഭിക്കുന്ന സെമസ്റ്ററിൽ  കോഴ്-സിന് ചേരുന്നതാണ് നല്ലത്-. 9. വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിദ്യാർഥിനിയുടെയും രക്ഷിതാവിന്റെയും ആസ്-തിവിവരക്കണക്കുകൾ, സാമ്പത്തിക ബാധ്യതകൾ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.  വിദേശപഠനത്തിന് ബാങ്ക്- വായ്-പയും ലഭിക്കും. ബ്രെക്-സിറ്റ്  നടപ്പിലാക്കുന്നത്-  യുകെ പാർലമെന്റ്-  നീട്ടിവെച്ചതിനാൽ യുകെയിൽ നിന്നും യൂറോപ്യൻ യൂണിയൻ പിൻമാറാൻ ഇനിയും കാലതാമസമെടുക്കും.  പോസ്റ്റ്-സ്റ്റഡി വർക്ക്- വിസ നടപ്പാക്കിയതിലൂടെ ഇന്ത്യൻ വിദ്യാർഥികൾക്ക്- മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്-.   Read on deshabhimani.com

Related News