ജെഇഇ-മെയിന്‍ അപേക്ഷ 16വരെ



എന്‍ഐടികളിലെയും കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബിടെക് പ്രവേശനത്തിനും  ഐഐടികളിലെ ബിരുദ  പ്രവേശനത്തിനുള്ള ആദ്യ റൌണ്ട് യോഗ്യതക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ്പ്രവേശനപരീക്ഷ (ജെഇഇ-മെയിന്‍)യ്ക്ക് അപേക്ഷിക്കാത്തവര്‍ക്ക് ജനുവരി16വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.   രജിസ്ട്രേഷന്‍ നടത്തിയശേഷം അപേക്ഷാഫീസ് അടയ്ക്കാനുള്ള അവസരം 17വരെ. വിവരത്തിനും അപേക്ഷിക്കാനും www.jeemain.nic.in, www.cbse.nic.in  വെബ്സൈറ്റുകള്‍ കാണുക.               Read on deshabhimani.com

Related News