പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ്: അപേക്ഷ ക്ഷണിച്ചു



തിരുവനന്തപുരം > കേരള ഗവ. സ്വാശ്രയ കോളേജുകളിലേക്ക് 2017-18 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ്  www.lbscentre.in വെബ്സൈറ്റില്‍. 27 വരെ കേരളത്തിലെ എല്ലാ ഫെഡറല്‍ ബാങ്കിന്റെ ശാഖയിലും അപേക്ഷാ ഫീസ് സ്വീകരിക്കും. ബാങ്കില്‍നിന്ന് ലഭിക്കുന്ന അപേക്ഷാ നമ്പരും ചെലാന്‍ നമ്പരും ഉപയോഗിച്ച് അപേക്ഷകര്‍ക്ക് 28 വരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി www.lbscentre.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകള്‍ 30ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചികവിഷയമായി എടുത്ത് പ്ളസ്ടു പരീക്ഷ പാസായിരിക്കണം. 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നേഴ്സിങ് കൌണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൌണ്‍സിലും അംഗീകരിച്ച ജിഎന്‍ ആന്‍ഡ് എം കോഴ്സ് പരീക്ഷ പാസായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്. എല്‍ബിഎസ് സെന്റര്‍ ഡയറക്ടര്‍, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ ജൂലൈ 16ന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ മാനദണ്ഡത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് പ്രത്യേക/നിര്‍ദേശാനുസൃത സംവരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അലോട്ട്മെന്റ്. ഫോണ്‍: 0471-2560361, 2560362, 63, 64, 65.   Read on deshabhimani.com

Related News