കേരള സര്‍ക്കിള്‍ ഡാക് അദാലത്ത് ജൂലൈ 1ന്



തിരുവനന്തപുരം > കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ 87–ാമത് ഡാക് അദാലത്ത് ജൂലൈ ഒന്നിന് പകല്‍ മൂന്നിന് തിരുവനന്തപുരത്തെ കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ നടക്കും.   കൌണ്ടര്‍ സര്‍വീസ്, സേവിങ്സ് ബാങ്ക്, മണി ഓര്‍ഡര്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. അദാലത്തില്‍ പരാതികള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പരാതികള്‍ 20നകം എം സലീംകുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (കസ്റ്റമര്‍ സര്‍വീസ്), ഓഫീസ് ഓഫ് ദ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍, തിരുവനന്തപുരം– 695033'' എന്ന വിലാസത്തില്‍ അയക്കണം.   പരാതികള്‍ അയക്കുന്ന കവറിനുപുറത്ത് "സര്‍ക്കിള്‍ ഡാക് അദാലത്ത്– ജൂണ്‍ 2016'' എന്ന് രേഖപ്പെടുത്തണം. മുമ്പ് ഏതെങ്കിലും അദാലത്തുകളില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതികള്‍ പരിഗണിക്കുന്നതല്ല. Read on deshabhimani.com

Related News