എംജി പിജി പ്രവേശനം: ഫീസ് അക്ഷയ കേന്ദ്രങ്ങളിലും അടയ്ക്കാം



കോട്ടയം > എംജി സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിന് മെയ് 28, 29 തീയതികളില്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ്) അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി മെയ് ആറിന് അവസാനിക്കും. സര്‍വ്വകലാശാലയിലെ പഠനവകുപ്പുകളിലെ ഓര്‍ഗാനിക് കെമിസ്ട്രി, ഇനോര്‍ഗാനിക് കെമിസ്ട്രി, ഫിസിക്കല്‍ കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, ഫിസിക്സ്, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി, ബയോഫിസിക്സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് മാനേജ്മെന്റ്, എണ്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സയന്‍സസ്, സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള എംഎസ്സി പ്രോഗ്രാമുകളിലേക്കും, ഇംഗ്ളീഷ്, മലയാളം, പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ്, പബ്ളിക് പോളിസി ആന്‍ഡ് ഗവേണന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഡവലപ്മെന്റ് സ്റ്റഡീസ്, ഹിസ്റ്ററി, ആന്ത്രപ്പോളജി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലുള്ള എം.എ പ്രോഗ്രാമുകളിലേക്കും എല്‍എല്‍എം, എംടിടിഎം, എംഎഡ് എന്നിവയിലുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യതാപരിക്ഷയുടെ ഫലം കാത്തുനില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷയും ഫീസും സമര്‍പ്പിക്കേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ് ഇവയിലേതെങ്കിലുമുപയോഗിച്ച് ഫീസടയ്ക്കാം. ഈ സൌകര്യങ്ങളൊന്നുമില്ലാത്ത അപേക്ഷകര്‍ക്ക് ഫീസടയ്ക്കുന്നതിനുള്ള സൌകര്യം സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. പ്രവേശനപ്പരീക്ഷയ്ക്ക് തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. www.cat.mgu.ac.in , www.mgu.ac.in എന്നീ വെബ്സൈറ്റുകളില്‍ വിശദാംശങ്ങളും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൌകര്യങ്ങളും ഉണ്ട്.   Read on deshabhimani.com

Related News