പുണെ, കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംയുക്ത പ്രവേശനപരീക്ഷ ഫെബ്രു.18ന്



പുനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐ) യിലെയും കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയൂം സിനിമ, ടെലിവിഷന്‍ പിജി ഡിപ്ളോമ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2018 ഫെബ്രുവരി 18ന് നടത്തും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 25വരെ നടത്താം.  ത്രിവത്സര പിജി ഡിപ്ളോമ കോഴ്സുകള്‍: ഡയറക്ഷന്‍ ആന്‍ഡ് സ്ക്രീന്‍പ്ളേ, സിനിമാട്ടോഗ്രാഫി,  എഡിറ്റിങ്, സൌണ്ട് റെക്കോഡിങ് ആന്‍ഡ് സൌണ്ട് ഡിസൈന്‍, ആര്‍ട്ട് ഡയറക്ടിങ് ആന്‍ഡ് പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ ഫോര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍, അനിമേഷന്‍ സിനിമ എന്നീ വിഷയങ്ങളില്‍ ത്രിവല്‍സര പി ജി ഡിപ്ളോമയ്ക്കും അഭിനയത്തിലും ഫീച്ചര്‍ ഫിലിം സ്ക്രീന്‍പ്ളേ റൈറ്റിങ്ങിലും ദ്വിവല്‍സര ഡിപ്ളോമ കോഴ്സുകള്‍ക്കും ഈ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ടെലിവിഷന്‍ മേഖലയിലെ ഫീച്ചര്‍ ഫിലിം സ്ക്രീന്‍പ്ളേ റൈറ്റിങ്, പ്രൊഡ്യൂസിങ് ഫോര്‍ ഇലക്രേടാണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ, സിനിമാട്ടോഗ്രാഫി ഫോര്‍ ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ,  എഡിറ്റിങ് ഡിജിറ്റല്‍ മീഡിയ, വീഡിയോ എഡിറ്റിങ്, സൌണ്ട് ഫോര്‍ ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ, സൌണ്ട് റെക്കോഡിങ് ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനിയറിങ്, റൈറ്റിങ് ഫോര്‍ ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എന്നീ വിഷയങ്ങളില്‍ ദ്വിവത്സര ഡിപ്ളോമ കോഴ്സുകള്‍ക്കും ഈ പ്രവേശനപരീക്ഷയിലൂടെയാണ് പ്രവേശനം. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എന്നാല്‍ സൌണ്ട് റെക്കോഡിങ് ഫോര്‍ ഇലക്ട്രോണിക് ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനിയറിങ്, സൌണ്ട് ഫോര്‍ ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ കോഴ്സകള്‍ക്ക് പ്ളസ്ടുവിന് ഫിസിക്സ് പഠിച്ച ശേഷമുള്ള ബിരുദം വേണം. http://applyadmissions.net/jet2018 വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി 25വരെ അപേക്ഷിക്കാം. സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരത്തിന് വെബ്സൈറ്റ് www.srfti.gov.in പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരത്തിന് www.ftiindia.com Read on deshabhimani.com

Related News