കേരള സര്‍വകലാശാല ബിരുദം സ്പോട്ട് അഡ്മിഷന്‍



തിരുവനന്തപുരം > കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ എട്ടിന് എസ്സി/ എസ്ടിക്കും 11ന് ജനറല്‍/ മറ്റ് സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കോളേജുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എട്ടിന് രാവിലെ ഒമ്പതുമുതല്‍ 12 വരെ എസ്സി/ എസ്ടി വിഭാഗത്തില്‍പ്പെട്ടവരും 11ന്  രാവിലെ ഒമ്പതുമുതല്‍ 12 വരെ ജനറല്‍/ മറ്റ് സംവരണവിഭാഗത്തില്‍പ്പെട്ടവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ പ്രിന്റൌട്ടുമായി താല്‍പ്പര്യമുള്ള കോളേജുകളില്‍ എത്തി കോളേജില്‍നിന്ന് നല്‍കുന്ന രജിസ്ട്രേഷന്‍ സ്ളിപ് പൂരിപ്പിച്ചു നല്‍കണം. പ്രിന്റൌട്ട് നല്‍കുന്നവര്‍ക്കുമാത്രമേ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഓപ്ഷന്‍ നല്‍കിയിട്ടുള്ളതില്‍ ആവശ്യമുള്ള കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ (പ്രതിനിധി) ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ പ്രിന്റൌട്ട് നിശ്ചിത സമയത്തിനുള്ളില്‍ (രാവിലെ ഒമ്പതുമുതല്‍ 12 വരെ) സമര്‍പ്പിക്കാം. 12ന് ശേഷം ലഭിക്കുന്ന പ്രിന്റൌട്ടുകള്‍ സ്വീകരിക്കില്ല. ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് അതത് ദിവസം വൈകിട്ട് നാലിനുമുമ്പ് കോളേജ് നോട്ടീസ്ബോര്‍ഡിലും വെബ്സൈറ്റിലും www.admissions.keralauniverstiy.ac.in പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ എസ്സി/ എസ്ടി വിദ്യാര്‍ഥികള്‍ക്ക് ഒമ്പതിനും ജനറല്‍/ മറ്റ് സംവരണവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 12ന് അതത് കോളേജുകളില്‍ അഡ്മിഷന്‍ നടത്തും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍നിന്ന് ജാതി/വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ ഫീസ് അന്ന്  അതത് കോളേജില്‍ത്തന്നെ അടയ്ക്കണം. നേരത്തെ അഡ്മിഷന്‍ ലഭിച്ചിട്ടുള്ളവര്‍ പുതുതായി അഡ്മിഷനുകള്‍ ഉറപ്പാക്കിയതിനുശേഷമേ റ്റിസി വാങ്ങാവൂ. Read on deshabhimani.com

Related News