കോഴ്‌സുകൾ; പ്രവേശനപരീക്ഷകൾ



  കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ‌് ക്യാമ്പസിലെ എൻവയോൺമെന്റെൽ സ്റ്റഡീസ് പഠന വകുപ്പിൽ പിജി പ്രവേശനത്തിന് മെയ് 10നകം അപേക്ഷ സമർപ്പിക്കണം.. പ്രോസ്പെക്ടസിനും കൂടുതൽ വിവരങ്ങൾക്കും സർവകലാശാല വെബ്സൈറ്റ‌് സന്ദർശിക്കുക കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ്ങ് ട്രെയിനിങ്ങി (സിഫ്നെറ്റ്)ൽ നാലുവർഷ ബിരുദ കോഴ്സായ ബാച്ചലർ ഓഫ്് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ് ) (ബിഎഫ് എൻഎസ്സി)  കോഴ്സിന്റെ പ്രവേശന പരീക്ഷ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിൽ നടത്തും. കൊച്ചി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോഴ്സാണ്. 33 സീറ്റുകളാണുള്ളത്. www.cifnet.gov.in വെബ്സൈറ്റിലുടെ ഓൺലൈനായി മെയ് 16വരെ  അപേക്ഷിക്കാം. തമിഴ്നാട്ടിലെ ദിണ്ഡിഗലിലുള്ള ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പിജി, പിഎച്ച്ഡി കോഴ്സുകൾക്ക്  www.ruraluniv.ac.in    വെബ്സൈറ്റിലൂടെ ഓൺലൈനായി മെയ് 18വരെ അപേക്ഷിക്കാം. എംജി സർവകലാശാല 2018 അക്കാദമിക് വർഷത്തിൽ വിവിധ വിഷയങ്ങളിലെ പിഎച്ച്ഡി രജിസ്ട്രേഷനുള്ള അഭിരുചി പരീക്ഷയ്ക്ക് മെയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗക്കാർ 500 രൂപയും മറ്റുള്ളവർ 1000 രൂപയും അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം . വിശദവിവരങ്ങൾക്ക്:   www.phd.mgu.ac.in, email: wta.eb10@mgu.ac.in, പുതുച്ചേരി ജിപ്മറിൽ ബിരുദ, പിജി, പിഎച്ച്ഡി കോഴ്സുകൾ. ബിഎസ്സി, എംഎസ്സി, എംപിഎച്ച്, പിബിഡി, പിഎച്ച്ഡി കോഴ്സുകളിലാണ് പ്രവേശനം. ഓൺലൈൻ രജിസ്ട്രേഷൻ മെയ് 25വരെ.www.jipmer.puducherry.gov.in കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി‐കേരള നടത്തുന്ന ബാച്ചലർ ഓഫ് ഡിസൈൻ‐ബിഡെസ് ഫാഷൻ ഡിസൈൻ കോഴ്സിലേക്ക്പൂരിപ്പിച്ച അപേക്ഷ മെയ് 31വരെ സ്വീകരിക്കും.www.iftk.ac.in കെ‐മാറ്റ്് കേരള 2018ന്റെ ഈ വർഷത്തെ രണ്ടാമത്തെ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.  ഓൺലൈനായി ഫീസ് അടയ്ക്കേണ്ട അവസാന തീയതി ജൂൺ ഏഴ്.    www.kmatkerala.in കൂടുതൽ വിദ്യാഭ്യാസ വാർത്തകൾക്ക് www.deshabhimani.com/education Read on deshabhimani.com

Related News