കേരള സര്‍വകലാശാല ബിരുദപ്രവേശനം: എസ്സി/എസ്ടി സ്പോട്ട് അലോട്ട്മെന്റ് 9നും 10നും



തിരുവനന്തപുരം > 2017-18-ലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്സി/എസ്ടി സീറ്റുകളിലേയ്ക്ക് മേഖലാതലത്തില്‍ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ആലപ്പുഴ മേഖലയിലുള്ള കോളേജുകളില്‍  ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ ആലപ്പുഴ എസ്ഡി കോളേജിലും, തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ളവര്‍ സര്‍വകലാശാല സെനറ്റ് ഹാളിലും ഒമ്പതിന് ഹാജരാകണം. കൊല്ലം മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ കൊല്ലം എസ്എന്‍ കോളേജിലും അടൂര്‍ മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ അടൂര്‍ സെന്റ് സിറിള്‍സ് കോളേജിലും പത്തിന് ഹാജരാകണം. രാവിലെ ഒമ്പതുമുതല്‍ 11 വരെ എസ്സി/എസ്ടി വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. നിശ്ചിത സമയത്തിനകം റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ഥികളില്‍നിന്ന് സര്‍വകലാശാല തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം നടത്തും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ (http://admissions.keralauniverstiy.ac.in) പ്രസിദ്ധീകരിക്കും.  അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരെ യാതൊരു കാരണവശാലും അലോട്ട്മെന്റില്‍ പരിഗണിക്കുന്നതല്ല.    Read on deshabhimani.com

Related News