സംസ്കൃതകൃതികളുമായി വെബ്സൈറ്റ്



കൊച്ചി > സംസ്കൃത സാഹിത്യം അടിസ്ഥാനമാക്കി തയ്യാറാക്കിയ www.resaresa.org എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം എട്ടിന് വൈകിട്ട് ആറിന് ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്കൃത സര്‍വകലാശാലാ പ്രോ വൈസ്ചാന്‍സലര്‍ ധര്‍മരാജ് അടാട്ട് ഉദ്ഘാടനംചെയ്യും. കാവാലം ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, ഭാഗ്യലഷ്മി എന്നിവര്‍ പങ്കെടുക്കും. കാളിദാസകൃതിയായ മേഘേന്ദേശത്തിലൂടെയാണ്  വെബ്സൈറ്റിന് തുടക്കം കുറിക്കുന്നത്. സംസ്കൃത കൃതികളോടൊപ്പം മലയാള വിവരണവുമുണ്ട്. അമേരിക്കന്‍ മലയാളിയായ രമ്യ സജീഷാണ് സൈറ്റ് തയ്യാറാക്കിയത്. വിദുരനീതി, നീതിസാരം, ശാകുന്തളം തുടങ്ങിയ കൃതികളും വെബ്സൈറ്റിലൂടെ ഉടന്‍ ലഭ്യമാകുമെന്ന് രമ്യ സജീഷ് പറഞ്ഞു. തായമ്പകവിദ്വാന്‍ ശുകപുരം രാധാകൃഷ്ണന്റെ മകളാണ് രമ്യ സജീഷ്. അമേരിക്കയിലെ പ്രൊഫസറായ ഡോ. സജീഷ്കുമാറിന്റെ ഭാര്യയാണ്. Read on deshabhimani.com

Related News