ഓൺലൈന്‍ ഇന്റേണ്‍ഷിപ്പിന് അനുമതി നല്‍കണം: യുജിസി



തിരുവനന്തപുരം കോവിഡ്-–-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പുകൾ ഓൺലൈനായോ വീടുകളിൽനിന്നു ചെയ്യാനോ  സർവകലാശാലകൾ അനുമതി നൽകണമെന്ന്‌ യുജിസി.  നേരത്തെ പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ തുടർച്ചയായാണ് പുതിയ നിർദേശം. ഇന്റേൺഷിപ്പിന്റെ കാലാവധി കുറച്ചുനൽകാനും അസൈൻമെന്റ് ഉൾപ്പടെയുള്ള മറ്റ് അക്കാദമിക് പ്രവർത്തനങ്ങളും ഇതോടൊപ്പം ചേർക്കാനും നിർദേശമുണ്ട്. നേരത്തെ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ജൂലൈയിൽ സെമസ്റ്റർ പരീക്ഷകൾ നടത്താനും സെപ്‌തംബറിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനും യുജിസി നിർദേശിച്ചിരുന്നു. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് ഓഗസ്റ്റിൽ ക്ലാസുകൾ ആരംഭിക്കാം. പരീക്ഷകളുടെ സമയം മൂന്ന്‌ മണിക്കൂറിൽനിന്ന്  രണ്ട്‌ മണിക്കൂറാക്കാനും ഓൺലൈനായി നടത്താനും യുജിസി നിർദേശിക്കുന്നു. നിർദേശങ്ങളിൽ സാഹചര്യം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സർവകലാശാലകൾക്ക് അധികാരമുണ്ടായിരിക്കുമെന്നും യുജിസി വ്യക്തമാക്കി. Read on deshabhimani.com

Related News