എംജി ബിരുദം: നാലാം അലോട്ട്മെന്റ് പ്രവേശനം ഇന്ന്



കോട്ടയം >  എംജി സര്‍വകലാശാലാ ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ്ഔട്ട് എടുത്ത് ഓണ്‍ലൈനായി ഫീസടച്ച് ബുധനാഴ്ച വൈകിട്ട് നാലിനു മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനംനേടണം. യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ കൊണ്ടുവരണം. അഞ്ചിന് വൈകിട്ട് നാലിനു മുമ്പ് ഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ച ശേഷം കോളേജില്‍ പ്രവേശനംനേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. നാലാംഅലോട്ട്മെന്റില്‍ പ്രവേശനത്തിന് അര്‍ഹത നേടിയവര്‍ അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ പ്രവേശനംനേടുന്ന പക്ഷം ഓണ്‍ലൈനായി അടയ്ക്കുന്ന സര്‍വകലാശാല ഫീസിനു പുറമെ ട്യൂഷന്‍ ഫീ ഉള്‍പ്പെടെയുള്ളവ കോളേജുകളില്‍ അടച്ച് പ്രവേശനം ഉറപ്പാക്കണം. അലോട്ട്മെന്റ് ലഭിച്ച എസ്സി/എസ്ടി വിഭാഗം ഒഴിച്ചുള്ള താല്‍കാലിക പ്രവേശനമെടുത്തവരുള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകരും അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ അഞ്ചിനു വൈകിട്ട് നാലിനു മുമ്പ് സ്ഥിര പ്രവേശനം നേടാത്ത പക്ഷം അലോട്ട്മെന്റ് റദ്ദാക്കപ്പെടും. Read on deshabhimani.com

Related News