കേന്ദ്ര സർവകലാശാല പൊതുപ്രവേശന പരീക്ഷയ്‌ക്ക്‌ 16 മുതല്‍ അപേക്ഷിക്കാം



തിരുവനന്തപുരം രാജ്യത്തെ 15 കേന്ദ്ര സർവകലാശാലകൾ, നാല് സംസ്ഥാന സർവകലാശാലകൾ, ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിലെ 2020  ഇന്റഗ്രേറ്റഡ്/യുജി, പിജി, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള   സെൻട്രൽ യൂണിവേഴ്‌സിറ്റി പൊതുപ്രവേശനപരീക്ഷ (സിയുസി ടി–- -2020) മെയ്‌ 23 നും 24 നും  നടക്കും. അപേക്ഷ www.cucetexam.in വഴി   16 മുതൽ ഏപ്രിൽ 11 വരെ നൽകാം.  ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക്‌ -800 രൂപയാണ്‌ അപേക്ഷാഫീസ്‌. പട്ടികവിഭാഗത്തിന്‌ -350 രൂപ. ഭിന്നശേഷിവിഭാഗത്തിന്‌  അപേക്ഷാഫീസ്‌ ഇല്ല.   മൂന്ന്‌ സർവകലാശാലകളിലെ മൂന്ന്‌ പ്രോഗ്രാമുകൾക്കാണ്‌ ഈ ഫീസ്‌ ബാധകം. അധിക ഫീസടച്ച് കൂടുതൽ സർവകലാശാലകളിലെ പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം. കേരളത്തിൽ കാസർകോട്‌ പെരിയ കേന്ദ്ര സർവകലാശാലയിൽ പിഎച്ച്‌ഡി അടക്കം 51  പ്രോഗ്രാമുകളാണുള്ളത്‌. ബിഎ ഇന്റർനാഷണൽ റിലേഷൻസ്‌ മാത്രമാണ്‌ ബിരുദ പ്രോഗ്രാം. 63 സീറ്റുണ്ട്‌. Read on deshabhimani.com

Related News