കുസാറ്റില്‍ നാനോ ഐക്കണ്‍ അന്താരാഷ്ട്ര സമ്മേളനം 11 മുതല്‍



കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാനോ ഐക്കൺ -2022 അന്താരാഷ്ട്ര സമ്മേളനം 11 മുതൽ 15 വരെ നടക്കും.  ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ മെറ്റീരിയൽസ് ആൻഡ്‌ ഡിവൈസസാണ്‌ സംഘാടകർ. യുഎസ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്‌, സൗത്ത് കൊറിയ, തയ്‌വാൻ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ  അവരുടെ ഗവേഷണഫലങ്ങൾ അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായി 7,10 തീയതികളിൽ  കംപ്യൂട്ടേഷണൽ മോഡലിങ് ഓഫ് മെറ്റീരിയൽ, നേച്ചർ ഇൻസ്പയേർഡ് നാനോ സയൻസ് ആൻഡ്‌ നാനോ ടെക്‌നോളജി എന്നീ വിഷയങ്ങളിൽ പ്രീ- കോൺഫറൻസ് വർക്ക്‌ഷോപ്പുകൾ നടക്കും.  11ന് രാവിലെ 9.30ന്  സയൻസ് സെമിനാർ കോംപ്ലക്‌സിൽ  വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News