കേരള ശാസ്ത്ര കോണ്‍ഗ്രസ് കലിക്കറ്റ് സര്‍വകലാശാലയില്‍ 28 മുതല്‍



തേഞ്ഞിപ്പലം > 28–ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് 28 മുതല്‍ 30 വരെ കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ നടക്കും. ശാസ്ത്ര കോണ്‍ഗ്രസിന്റെ സംഘാടക സമിതി യോഗം ചേര്‍ന്നു. ശാസ്ത്രത്തിന്റെ മുന്നേറ്റം പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ ശാസ്ത്ര കോണ്‍ഗ്രസ്. 'കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ ജലസ്രോതസ്സുകളും' എന്നതാണ് 1750 പ്രതിനിധികള്‍ പങ്കെടുക്കുന്ന ശാസ്ത്ര കോണ്‍ഗ്രസിന്റെ മുഖ്യ പ്രമേയം. ക്യാമ്പസിലെ കോഹിനൂര്‍ ഗ്രൌണ്ടില്‍ പൊതുജനങ്ങള്‍ക്കായി അഞ്ച് ദിവസത്തെ സൌജന്യ ശാസ്ത്രപ്രദര്‍ശനവും നടത്തും. ശാസ്ത്രം ജനങ്ങളിലെത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഒരുക്കും. കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്, പ്രബന്ധാവതരണം, യുവശാസ്ത്രകാരന്മാര്‍ക്കും മികച്ച ഗവേഷണ പദ്ധതിക്കും പ്രബന്ധത്തിനും പോസ്റ്ററിനും അവാര്‍ഡ് വിതരണം എന്നിവയുമുണ്ട്്.    മലപ്പുറം ജില്ലയിലെ പ്രഥമ കേരള ശാസ്ത്ര കോണ്‍ഗ്രസാണിത്. ഡോ. പികെ അയ്യങ്കാര്‍, ഡോ. ജി എന്‍ രാമചന്ദ്രന്‍, പി ടി ഭാസ്കരപണിക്കര്‍, ഡോ. ഇ കെ ജാനകിയമ്മാള്‍, ഡോ. പി കെ ഗോപാലകൃഷ്ണന്‍, ഡോ. പി ആര്‍ പിഷാരടി എന്നിവരെക്കുറിച്ച് പ്രത്യേക അനുസ്മരണ പ്രഭാഷണങ്ങളും നടത്തും.      Read on deshabhimani.com

Related News