പ്ലസ്‌ വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌



തിരുവനന്തപുരം ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ശനിയാഴ്ച രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in ലെ ക്യാൻഡിഡേറ്റ്‌ ലോഗിൻ എസ്‌ഡബ്ല്യൂഎസിൽ ലോഗിൻ ചെയ്ത് ട്രയൽ റിസൾട്ട്‌സ്‌ എന്ന ലിങ്കിലൂടെ അലോട്ട്മെന്റ്‌ പരിശോധിക്കാം. ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർക്ക് ക്രിയേറ്റ്‌ ക്യാൻഡിഡേറ്റ്‌ ലോഗിൻ എസ്‌ഡബ്ല്യൂഎസ്‌ എന്ന ലിങ്ക് ഉപയോഗിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാം. ട്രയൽ ഫലം പരിശോധിക്കുന്നതിനും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനുമുള്ള സാങ്കേതിക സൗകര്യങ്ങൾ വീടിനടുത്തുള്ള സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലെ ഹെൽപ് ഡെസ്‌കുകളിൽ ലഭ്യമാണ്‌. അപേക്ഷകർക്കുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. തിരുത്തലുകൾ ഉണ്ടെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ്‌ ആപ്ലിക്കേഷൻ ലിങ്കിലൂടെ തിരുത്തി എട്ടിന് വൈകിട്ട് അഞ്ചിനുള്ളിൽ കൺഫർമേഷൻ നൽകണം. തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദേശങ്ങൾ വെബ്‌സൈറ്റിലുണ്ട്‌. Read on deshabhimani.com

Related News