എം ജി പി ജി ഏകജാലക പ്രവേശനം: ട്രയല്‍ അലോട്മെന്റ് നിശ്ചിത തീയതിയ്ക്ക് മുമ്പേ പ്രസിദ്ധപ്പെടുത്തി



കോട്ടയം > എം ജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും പത്തനംതിട്ട, എറണാകുളം എന്നീ സ്ഥലങ്ങളില്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ളൈഡ് സയന്‍സിലെയും ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്കുമുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.  അപേക്ഷകര്‍ക്ക് തങ്ങളുടെആപ്ളിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് ംംം.രമു.ാഴൌ.മര.ശി എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ട്രയല്‍ അലോട്ട്മെന്റ് പരിശോധിച്ച്  6 വരെ ഓണ്‍ലൈന്‍ അപേക്ഷയിലെ പേരൊഴികെയുള്ള തെറ്റുകള്‍ തിരുത്താനും ഓപ്ഷനുകള്‍ പുതുക്കാനുമുള്ള സൌകര്യമായിരിക്കും. തെറ്റുകള്‍ തിരുത്തുമ്പോള്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആദ്യ അലോട്ട്മെന്റ് 17ന് പ്രസിദ്ധീകരിക്കും. വിശദമായ ഷെഡ്യൂള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. Read on deshabhimani.com

Related News