എംടെക് സ്‌പോട്ട് അഡ്മിഷൻ



തിരുവനന്തപുരം  > ഇലക്‌ട്രോണിക്‌സ് ആൻഡ‌് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണകേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇആർ ആൻഡ‌്‌ ഡിസിഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെക് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഇലക്‌ട്രോണിക്‌സിൽ വിഎൽഎസ്ഐ ആൻഡ‌് എംബഡഡ് സിസ്റ്റംസ്, കംപ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ‌് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എംടെക്. ഈ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികളിൽ മികച്ച നിലവാരം പുലർത്തുന്നവർക്ക് സിഡാക്കിലെ പ്രോജക്ടുകളിൽ പ്രവർത്തിക്കാനും പഠന ശേഷം രണ്ടുവർഷംവരെ സ്റ്റൈപെൻഡോടുകൂടിയ ഇന്റേൺഷിപ്പിനും അവസരം ലഭിക്കും. ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി  12. കൂടുതൽ വിവരങ്ങൾ www.erdciit.ac.in ൽ ലഭിക്കും. ഫോൺ: 0471‐2723333, 250, 295, 9847824039, 9495825577 Read on deshabhimani.com

Related News