കെവിപിവൈ സ്കോളര്‍ഷിപ്പ് പരീക്ഷ



ഗവേഷണ തല്‍പരരായ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതികശാസ്ത്ര വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന 'കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ' സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക്  അപേക്ഷിക്കാം. നവംബര്‍ ആറിനാണ് പരീക്ഷ. ജൂലൈ പത്തുമുതല്‍ അപേക്ഷിക്കാം.  എസ്എസ്എല്‍സിക്കും പ്ളസ്ടുവിന് ശാസ്ത്രവിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്കുനേടിയവരും ബിഎസ്സി, ബിഎസ്, ബിസ്റ്റാറ്, ബിമാത്സ്, പഞ്ചവത്സര എംഎസ്സി/എംഎസ് കോഴ്സുകളിലൊന്നില്‍ ഒന്നാം വര്‍ഷം  പഠിക്കുന്നവരമായവര്‍ക്ക് അപേക്ഷിക്കാം. ബേസിക് സയന്‍സ് വിഷയങ്ങളില്‍ താഴെ പറയുന്ന ഏതെങ്കിലും  മൂന്നു സ്ട്രീമുകളില്‍ ഒന്നില്‍ സ്കോളര്‍ഷിപ്പ് നല്‍കും. സ്ട്രീം എസ്എ: 2016–17 അധ്യയനവര്‍ഷം സയന്‍സ് വിഷയങ്ങളെടുത്ത് പ്ളസ് വണ്ണിനു പഠിക്കുന്നവരും പത്താം ക്ളാസില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 80 ശതമാനം മാര്‍ക്കും വേണം (എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 70 ശതമാനം). ഇവരുടെ ഫെലോഷിപ്പ് പ്രാബല്യത്തില്‍ ആവണമെങ്കില്‍ അവര്‍ 2018–19ല്‍ പ്ളസ്ടുവിന് സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനംമാര്‍ക്ക് (എസ്സി/എസ്ടിക്ക് 50 ശതമാനം) നേടുകയും വേണം. സ്ട്രീം എസ്ബി: 2016–17ല്‍ ഒന്നാം വര്‍ഷ ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് കോഴ്സില്‍ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി) ചേര്‍ന്നവരും പ്ളസ്ടു പരീക്ഷയില്‍  സയന്‍സ് വിഷയങ്ങള്‍ക്ക്  60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 50 ശതമാനം) ലഭിച്ചവരുമായവര്‍ക്ക്. അവര്‍ക്ക് ഒന്നാം വര്‍ഷ ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് പരീക്ഷയില്‍  60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 50 ശതമാനം) ലഭിക്കുകയും വേണം. സ്ട്രീം എസ്എക്സ്:  2016–17 ല്‍ സയന്‍സ് പ്ളസ്ടുവിന് പഠിക്കുന്നവരും   2017–18   അധ്യയനവര്‍ഷം ബേസിക് സയന്‍സില്‍ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി)  ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് ചേരാന്‍ താല്‍പര്യമുള്ളവരും എസ്എസ്ല്‍സിക്ക് സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് 80 ശതമാനം (എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 70 ശതമാനം) മാര്‍ക്കുള്ളവരുമായവര്‍ക്ക് എസ് എക്സ് സ്ട്രിമില്‍ അപേക്ഷിക്കാം. www.kvpy.iisc.ernet.in   വെബ്സൈറ്റിലൂടെ ജൂലൈ 10മുതല്‍ ആഗസ്ത് 16വരെ  അപേക്ഷിക്കാം.  അപേക്ഷാഫീസ് ഉള്‍പ്പടെയുള്ള അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ ജൂലൈ 10ന് www.kvpy.iisc.ernet.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. Read on deshabhimani.com

Related News