കലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളില്‍ പ്രവേശനപരീക്ഷയ്ക്ക് 15വരെ അപേക്ഷിക്കാം



  കലിക്കറ്റ് സര്‍വകലാശാലയുടെ പഠനവകുപ്പുകള്‍, സ്വാശ്രയകേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, എംഎസ്സി ജനറല്‍ ബയോടെക്നോളജി, എംഎസ്സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എംഎസ്ഡബ്ള്യു, എംസിജെ, എംഎസ്സി അപ്ളൈഡ് സൈക്കോളജി, എംഎസ്സി ക്ളിനിക്കല്‍ സൈക്കോളജി, എംഎസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി, എംപിഎഡ്, എംഎസ്സി റേഡിയേഷന്‍ ഫിസിക്സ്, എംഎ ഫോക്ലോര്‍, എംഎസ്സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എംഎസ്സി അപ്ളൈഡ് സുവോളജി, എംഎസ്സി അപ്ളൈഡ് കെമിസ്ട്രി, എംഎസ്സി സൈക്കോളജി, എംഎസ്സി അപ്ളൈഡ് പ്ളാന്റ് സയന്‍സ്, എംഎസ്സി അപ്ളൈഡ് ജിയോളജി എന്നീ പ്രവേശന പരീക്ഷകളുള്ള പിജി കോഴ്സുകള്‍ക്ക്  15വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിജ്ഞാപനപ്രകാരമുള്ള യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഹ വിവരങ്ങള്‍ക്ക്: www.cuonline.ac.in.  ഫോണ്‍: 0494 2407016, 2407017.    Read on deshabhimani.com

Related News