എല്‍എല്‍എം പ്രവേശന പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാം



തിരുവനന്തപുരം > 2017 ഫെബ്രുവരി 12ന് നടത്തുന്ന 2016-17ലെ എല്‍എല്‍എം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ശനിയാഴ്ചമുതല്‍ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. LLM 2016  Candidate Portal എന്ന ലിങ്കില്‍ ക്ളിക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന പേജില്‍ ആപ്ളിക്കേഷന്‍ നമ്പരും ജനന തീയതിയും കൃത്യമായി നല്‍കിയശേഷം Admit Card  എന്ന മെനു ഐറ്റം ക്ളിക്ചെയ്ത് അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൌട്ട് എടുക്കാം. ഈ അഡ്മിറ്റ് കാര്‍ഡുമായാണ് അപേക്ഷകന്‍ പരീക്ഷാഹാളില്‍ ഹാജരാകേണ്ടത്. തപാല്‍വഴി അഡ്മിറ്റ് കാര്‍ഡ് വിതരണംചെയ്യില്ല. അഡ്മിറ്റ് അപേക്ഷയിലെ അപാകതമൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാര്‍ഡ് തടഞ്ഞുവച്ചിട്ടുണ്ട്. അവര്‍ക്ക് Memo ലിങ്ക് ക്ളിക് ചെയ്യുമ്പോള്‍ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങള്‍ കാണാവുന്നതാണ്. പ്രസ്തുത ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള ചില ഫോര്‍മാറ്റുകളും വെബ്സൈറ്റില്‍ ലഭ്യമാണ്. അത്തരം അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്ന മെമ്മോയുടെ പ്രിന്റൌട്ടിനൊപ്പം ഈ ഓഫീസില്‍ ഒമ്പതിന് വൈകിട്ട് അഞ്ചിനുമുമ്പ് നേരിട്ടോ സ്പീഡ് പോസ്റ്റ്/ രജിസ്റ്റേര്‍ഡ് പോസ്റ്റ് മുഖേനയോ സമര്‍പ്പിച്ച് അവരുടെ അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കേണ്ടതാണ്. രേഖകള്‍ അയക്കുന്ന കവറിനു പുറത്ത് LLM- ENTRANCE EXAMINATION, 2016 DOCUMENTS FOR MEMO CLEARANCE’ എന്ന് എഴുതണം. ആപ്ളിക്കേഷന്‍ നമ്പര്‍ മറന്നുപോയ അപേക്ഷകര്‍ Find Application Number എന്ന ലിങ്ക് ക്ളിക് ചെയ്ത് പേര് നല്‍കിയാല്‍ പേര്, അഡ്രസ്, ആപ്ളിക്കേഷന്‍ നമ്പര്‍ എന്നിവ കാണാം. Read on deshabhimani.com

Related News