ഗാന്ധിജിയുടെ ജന്മവാർഷികാഘോഷം: എംജി സർവകലാശാലയിൽ ഒരുവർഷത്തെ പരിപാടി



കോട്ടയം > മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികം ഒരു വർഷം നീളുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് എംജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. സർവകലാശാലയും സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഗാന്ധിജിയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും ചർച്ചചെയ്യുന്നതിനുമായി സെമിനാറുകൾ, വർക്‌ഷോപ്പുകൾ, ചരിത്ര ചിത്രപ്രദർശനം, സന്നദ്ധ പ്രവർത്തനങ്ങൾ, ചലച്ചിത്രപ്രദർശനം എന്നിവയടക്കം ഒരു വർഷത്തെ പരിപാടികൾ നടത്തുമെന്ന‌് അദ്ദേഹം പറഞ്ഞു. സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറും സിൻഡിക്കറ്റംഗവുമായ ഡോ. കെ എം കൃഷ്ണൻ അധ്യക്ഷനായി. ജോർജ‌് മുല്ലക്കര മുഖ്യപ്രഭാഷണം നടത്തി. ഡോ. സി ആർ ഹരിലക്ഷ്മീന്ദ്രകുമാർ, ഡോ. രാജശ്രീ, കെ എ  മഞ്ജുഷ, പിആർഒ എ അരുൺ കുമാർ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സർവമതപ്രാർഥനയും നടന്നു. Read on deshabhimani.com

Related News