ജെഇഇ, നീറ്റ്‌ : തീരുമാനം ഇന്ന്‌



തിരുവനന്തപുരം ഐഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ മെയിൻ, മെഡിക്കൽ  പ്രവേശനത്തിനുള്ള നീറ്റ്‌ എന്നിവ നടത്തുന്നത്‌ സംബന്ധിച്ച  കേന്ദ്ര സർക്കാർ തീരുമാനം വെള്ളിയാഴ്‌ച ഉണ്ടാകും. ഇരു പരീക്ഷകളുടെയും നടത്തിപ്പ്‌ സംബന്ധിച്ച്‌   നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ നിർദേശങ്ങൾ  വെള്ളിയാഴ്‌ച രാവിലെ കേന്ദ്ര സർക്കാരിന്‌ സമർപ്പിക്കും. ജൂലായ്‌ 18 മുതൽ 23 വരെ ജെഇഇ മെയിനും ജൂലായ്‌ 26ന്‌ നീറ്റും നടത്താനാണ്‌  ഒടുവിൽ തീരുമാനിച്ചത്‌. സമിതി  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ തീരുമാനം. Read on deshabhimani.com

Related News