എംബിബിഎ‌സ‌്, ബിഡിഎസ‌് ഓൾ ഇന്ത്യ ക്വോട്ട: ആദ്യ അലോട്ട‌്മെന്റ‌് റദ്ദാക്കി; പിന്നാലെ പുതിയത‌്



തിരുവനന്തപുരം >  മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) നീറ്റ് യുജി. 2019 അടിസ്ഥാനമാക്കി നടത്തുന്ന അലോട്ട്മെന്റുകളുടെ www.mcc.nic.in ൽ പ്രസിദ്ധീകരിച്ച ആദ്യ റൗണ്ട‌് ഫലപ്രകാരം അലോട്ട‌്മെന്റ‌് ലഭിച്ച വിദ്യാർഥികൾക്ക‌് ആറു വരെ കോളേജുകളിൽ പ്രവേശനം നേടാം. ആദ്യം പ്രസിദ്ധീകരിച്ച അലോട്ട‌്മെന്റ‌് റദ്ദാക്കിയതായി എംസിസി അറിയിച്ചിരുന്നു. പിന്നാലെ തിരുത്തിയ അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിച്ചു. അലോട്ടുമെന്റ‌് ലഭിച്ചവർ ഹോം പേജിൽ നിന്ന‌് പ്രൊവിഷണൽ അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ‌് ചെയ്യണം. അതിലെ രേഖപ്പെടുത്തലുകൾ, നിർദേശങ്ങൾ മനസ്സിലാക്കണം. ബാധകമായ രേഖകളുമായി  സ്ഥാപനത്തിൽ ഹാജരായി ആറുവരെ പ്രവേശനം നേടാം. പ്രവേശനത്തിനായി നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ: നീറ്റ്  അഡ്മിറ്റ് കാർഡ‌്, എൻ ടി എ നൽകിയ റിസൽട്ട്/റാങ്ക് ലെറ്റർ,  ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (10-ാം ക്ലാസ് സർട്ടിഫിക്കറ്റിൽ ജനനത്തീയതി ഇല്ലെങ്കിൽ ) 10–--ാം ക്ലാസ് സർട്ടിഫിക്കറ്റ്, പ്ലസ‌് ടു സർട്ടിഫിക്കറ്റ‌് / മാർക്ക‌് ലിസ‌്റ്റ‌്, നീറ്റ് അപേക്ഷാഫോറത്തിൽ അപ്‌ലോഡു ചെയ്ത ഫോട്ടോയുടെ എട്ട് കോപ്പികൾ, ഓൺലൈനായി ജനറേറ്റു ചെയ്ത പ്രൊവിഷണൽ അലോട്ട്മെൻറ് ലെറ്റർ, ഒരു തിരിച്ചറിയൽ രേഖ - ആധാർ/പാൻ/ഡ്രൈവിങ് ലൈസൻസ്/പാസ്പോർട്ട് - ഇവയിലൊന്ന്, എസ് സി./എസ് ടി/ഒ ബി സി/ഭിന്നശേഷി സംവരണത്തിന് അവകാശവാദം ഉന്നയിച്ചവർ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് (നീറ്റ് ഇൻഫർമേഷൻ ബ്രോഷറിലെ ഫോർമാറ്റിൽ വാങ്ങിയത്).  സർട്ടിഫിക്കറ്റ്‌ കഴിയുന്നതും ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലായിരിക്കണം. ചില സ്ഥാപനങ്ങൾ, ഇംഗ്ലീഷ് ഭാഷയിലെ സർട്ടിഫിക്കറ്റ് നിർബന്ധിക്കുന്നുണ്ട്. പ്രാദേശികഭാഷയിലെ സർട്ടിഫിക്കറ്റാണെങ്കിൽ അതിന്റെ ഇംഗ്ലീഷ്/ഹിന്ദി പരിഭാഷ സാക്ഷ്യപ്പെടുത്തിയതാവണം. ഇവ കൂടാതെ, മറ്റേതെങ്കിലും സർട്ടിഫിക്കറ്റ് വേണോ എന്ന് അലോട്ട്മെന്റ് കിട്ടിയ സ്ഥാപനത്തിന്റെ വെബ്സൈറ്റ് പരിശോധിക്കണം. അസൽ രേഖകളുടെയെല്ലാം അറ്റസ്റ്റുചെയ്ത കോപ്പികളും വേണം.  മറ്റു സ്ഥാപനത്തിൽ പ്രവേശനം നേടിയവർ അസൽ രേഖകൾ ഹാജരാക്കണം. തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകൾ പ്രവേശനം നേടിയ സ്ഥാപനത്തിൽ ഉണ്ടെന്ന്‌ രേഖപ്പെടുത്തിയ സാക്ഷ്യപത്രം അസൽ സർട്ടിഫിക്കറ്റുകൾക്കുപകരം സ്വീകരിക്കുന്നതല്ല. ഫീസ് ഘടന: www.mcc.nic.in-ൽ ‘പാർട്ടിസിപ്പേറ്റിങ് ഇൻസ്റ്റിറ്റ്യൂഷൻസ്’ ലിങ്കിൽ സ്ഥാപന പ്രൊഫൈൽ മനസ്സിലാക്കാം. ആദ്യറൗണ്ട് പ്രവേശനത്തിനായി റിപ്പോർട്ടു ചെയ്യുന്നവർക്ക് രണ്ടാംറൗണ്ടിൽ മെച്ചപ്പെട്ട കോഴ്സ്/കോളേജ് ഓപ്ഷനിൽ താത്‌പര്യം ഉള്ള പക്ഷം, ‘അപ്ഗ്രഡേഷൻ’ ഓപ്റ്റ് ചെയ്യണം. ആ താത്‌പര്യം, പ്രവേശനം നേടുന്ന വേളയിൽ അറിയിക്കണം. രണ്ടാംറൗണ്ട് നടപടികൾ തുടങ്ങുമ്പോൾ പുതിയ ചോയ്സുകൾ നൽകി പ്രക്രിയയിൽ പങ്കെടുക്കാം. ആദ്യ റൗണ്ടിലേക്കു നൽകിയതും അവശേഷിക്കുന്നതുമായ ചോയ്സ് ഒന്നും തന്നെ നിലനിൽക്കില്ല.ഇപ്പോൾ കിട്ടിയ അലോട്ട്മെന്റിൽ പൂർണ തൃപ്തിയുള്ളവർ ‘നോ അപ്ഗ്രഡേഷൻ’ ചോയ്സ് സ്വീകരിക്കണം. ഇവർക്ക് രണ്ടാംറൗണ്ടിലേക്ക് ചോയ്സ് നൽകാൻ കഴിയില്ല. അതുകൊണ്ടു തന്നെ, ഒരു മാറ്റവും ഇവർക്ക് ഉണ്ടാകില്ല. ആദ്യറൗണ്ടിൽ അലോട്ട്മെന്റ് കിട്ടിയവർക്ക് അതു വേണ്ടന്നു തീരുമാനിക്കാം. സമയ പരിധിക്കകം, പ്രവേശനം നേടാത്തവർ, ഫ്രീ എക്സിറ്റ്  സ്വീകരിച്ചതായി പരിഗണിക്കും. ഇതിനായി എവിടെയും പോകേണ്ടതില്ല. താത്‌പര്യമുള്ള പക്ഷം രണ്ടാംറൗണ്ടിൽ പുതിയ ചോയ്സുകൾ നൽകി പങ്കെടുക്കാം. പുതിയ രജിസ്ട്രേഷൻ നടത്തേണ്ടതില്ല. രജിസ്ട്രേഷൻ ഫീസോ സെക്യൂരിറ്റി തുകയോ വീണ്ടും അടയ്ക്കേണ്ടതുമില്ല.  ഡിംഡ്- മെഡിക്കൽ കോളേജുകളിൽ 10‐25 ലക്ഷം വരെ വാർഷിക ഫീസുണ്ട്-. സ്വകാര്യ മെഡിക്കൽ കോളേജിലിത്-  10‐20 ലക്ഷം രൂപവരെയാണ്. എൻആർഐ  ക്വാട്ടയിൽ അഡ്-മിഷൻ ലഭിക്കാൻ മതിയായ രേഖകളടക്കം സംസ്ഥാന, സ്വാശ്രയ, ഡിംഡ്-, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ  ഓപ്-ഷൻ രജിസ്റ്റർ ചെയ്യണം. ഓപ്-ഷൻ രജിസ്റ്റർ ചെയ്യുന്നത്- ശ്രദ്ധയോടെ ചെയ്യണം. അക്ഷയ കേന്ദ്രങ്ങളിലൂടെ  ഓപ്-ഷൻ രജിസ്റ്റർ ചെയ്യുമ്പോൾ രക്ഷിതാവും, വിദ്യാർഥിയുമുണ്ടായിരിക്കണം.     ഒരിക്കലും തെറ്റായ  ഓപ്-ഷൻ നൽകരുത്-. ഫീസ്- വിലയിരുത്തി മാത്രം  ഓപ്-ഷൻ നൽകുക. എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും നന്നായി വായിച്ചു മാത്രമെ ഓപ്-ഷൻ നൽകാവൂ. തുടർ ഓപ്-ഷൻ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ്- താൽപര്യമുള്ള സംസ്ഥാനം, മെഡിക്കൽ കോളേജുകൾ, ഇവയുടെ കോഡ്- എന്നിവ തയ്യാറാക്കുന്നത്- നല്ലതാണ്. രണ്ടാം റൗണ്ട‌് പ്രവേശന നടപടികൾ ജൂലായ‌് ഒമ്പതിന‌് ആരംഭിക്കും. 15ന‌് അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിക്കും. അലോട്ട‌്മെന്റിൽ ഇടംപിടിക്കുന്നവർ 15മുതൽ 22വരെ പ്രവേശനം നേടുകയും വേണം. Read on deshabhimani.com

Related News