ഗേറ്റ‌് പരീക്ഷ തുടങ്ങി; 10ന‌് അവസാനിക്കും



തിരുവനന്തപുരം >  മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുഖ്യ സംഘാടക സ്ഥാപനമായി  നടത്തുന്ന 2019 ലെ  ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ്  ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ‌്) പരീക്ഷയ‌്ക്ക‌് ശനിയാഴ‌്ച തുടക്കമായി. ഞായറാഴ‌്ചയ‌ും പരീക്ഷ ഉണ്ട‌്. തുടർന്ന‌് പരീക്ഷ 9,10 തീയതികളിൽ നടക്കും. ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ള വിഷയമായ സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെടെ മൊത്തം 24 വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത‌്.  ദിവസേന രണ്ടു സെഷൻ വീതമാണ്‌. കേരളത്തിലെ കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പയ്യന്നൂർ, തൃശൂർ, വടകര, ആലപ്പുഴ, ആലുവ, ആറ്റിങ്ങൽ, ചെങ്ങന്നൂർ, എറണാകുളം, ഇടുക്കി, കാഞ്ഞിരപ്പള്ളി, കൊല്ലം, കോതമംഗലം, കോട്ടയം, മൂവാറ്റുപുഴ, നെടുമങ്ങാട്, പാലാ, പുനലൂർ, തിരുവനന്തപുരം  എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രങ്ങളാണ‌്. ഗേറ്റ‌് ഫലം മാർച്ച‌് 16ന‌് പ്രസിദ്ധീകരിക്കും. Read on deshabhimani.com

Related News