എംജി ബിരുദ ഏകജാലകം: രണ്ടാം സ്പെഷ്യല്‍ അലോട്ട്മെന്റ് പ്രവേശനം 3 വരെ



കോട്ടയം > എംജി സര്‍വകലാശാല ഏകജാലകം വഴി ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം സ്പെഷ്യല്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ ആഗസ്ത് മൂന്നിനകം പ്രവേശനം നേടണം. അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം മൂന്നിന് വൈകിട്ട് നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ ഹാജരായി പ്രവേശനം നേടണം. മൂന്നിനകം ഫീസൊടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. രണ്ടാം സ്പെഷ്യല്‍ അലോട്ട്മെന്റിന് ശേഷം താല്‍ക്കാലിക പ്രവേശനം അനുവദനീയമല്ലാത്തതിനാല്‍ എല്ലാ കുട്ടികളും ഈ മാസം മൂന്നിനകം ബന്ധപ്പെട്ട കോളേജുകളില്‍ സ്ഥിരപ്രവേശനം നേടണം. ഇത്തരത്തില്‍ സ്ഥിരപ്രവേശനം നേടാതിരുന്നാല്‍ നിലവില്‍ ലഭിച്ച അലോട്ട്മെന്റ് റദ്ദാക്കപ്പെടും. താല്‍ക്കാലിക പ്രവേശനം നേടിയിട്ടുള്ള കുട്ടികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് കോളേജ് അധികൃതര്‍ നല്‍കണം.  Read on deshabhimani.com

Related News