പിജി: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പിജി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ അവരവരുടെ ആപ്ളിക്കേഷന്‍ നമ്പരും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം. സെപ്തംബര്‍ മൂന്നിനകം ചെലാനില്‍ പറഞ്ഞിരിക്കുന്ന പ്രകാരം എസ്ബിടില്‍ ഫീസ് അടച്ച് ജേര്‍ണല്‍ നമ്പര്‍ എന്റര്‍ ചെയ്ത് (http://admissions. keralauniverstiy.ac.in) തങ്ങളുടെ സീറ്റ് ഉറപ്പാക്കണം. ഫീസ് അടച്ച് ജേര്‍ണല്‍ നമ്പര്‍ എന്റര്‍ ചെയ്യാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ഹയര്‍ ഓപ്ഷനുകള്‍ ആവശ്യമില്ലാത്തവര്‍ ഓപ്ഷനുകള്‍ ഡിലീറ്റ് ചെയ്യണം. Read on deshabhimani.com

Related News