ഐഐഎം പ്രവേശനപരീക്ഷയ്ക്ക് ആഗസ്ത് 8 മുതല്‍ അപേക്ഷിക്കാം



അടുത്ത അധ്യയനവര്‍ഷത്തെ ഐഐഎം പ്രവേശനത്തിനുവേണ്ടിയുള്ള പൊതുപ്രവേശനപരീക്ഷ (ക്യാറ്റ് 2016)യ്ക്ക് വിജ്ഞാപനമായി. 2016  ഡിസംബര്‍ നാലിന് രാജ്യത്തെ 135 കേന്ദ്രങ്ങളിലായി പ്രവേശനപരീക്ഷ നടത്തും. അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആഗസ്ത് എട്ടിന് ആരംഭിക്കും.  രാജ്യത്തെ 20 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകളിലും മാനേജ്മെന്റ് ബിരുദാനന്തരബിരുദ കോഴ്സുകളില്‍ പ്രവേശനമാനദണ്ഡമായി കണക്കാക്കുന്ന പ്രവേശനപരീക്ഷയാണിത്. കോഴിക്കോട്, അഹമ്മദാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കാശിപുര്‍, ലക്നൊ, റയ്പുര്‍, റാഞ്ചി, റോത്തക്, ഷിലോങ്, തിരുച്ചിറപ്പിള്ളി, ഉദയ്പുര്‍, അമൃത്സര്‍, ബോധ്ഗയ, ജമ്മു, സംബാല്‍പുര്‍, സിര്‍മൌര്‍, നാഗ്പുര്‍, വിശാഖപട്ടണം  ഐഐഎമ്മുകളില്‍ മാനേജ്മെന്റ് ബിരുദാനന്തരബിരുദ കോഴ്സുകളാണുള്ളത്. അഹമ്മദാദാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കോഴിക്കോട്, ലക്നൊ, റയ്പുര്‍, റാഞ്ചി, ഷിലോങ്, തിരുച്ചിറപ്പിള്ളി, കാശിപുര്‍, റോത്തക്, ഉദയ്പുര്‍  ഐഐഎമ്മുകളില്‍  പിഎച്ച്ഡിക്കു തുല്യമായ ഫെലോ പ്രോഗ്രാമുകളുമുണ്ട്. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 45 ശതമാനം മാര്‍ക്ക് മതി. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ വിന്‍ഡോ ആഗസ്ത് എട്ടുതല്‍ സെപ്തംബര്‍ 22വരെ പ്രവര്‍ത്തിക്കും. വെബ്സൈറ്റ് www.iimcat.ac.in  |വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാകും. അപേക്ഷാഫീസ് 1700 രൂപ. എസ്സി/എസ്ടി/വികലാംഗര്‍ എന്നിവര്‍ക്ക് 850 രൂപ. . ഈ പ്രവേശപരീക്ഷ മാനദണ്ഡമായി കണക്കാക്കുന്ന, ഐഐഎമ്മുകളല്ലാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റും വെബ്സൈറ്റിലുണ്ട്. കോഴിക്കോട് ഐഐഎം വെബ്സൈറ്റ് ംംം.ശശാസ.മര.ശി   Read on deshabhimani.com

Related News