കുസാറ്റ് ബി ടെക് ഫലം പ്രസിദ്ധീകരിച്ചു



കൊച്ചി > കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള സംസ്ഥാനത്തെ വിവിധ എന്‍ജിനിയറിങ് കോളേജുകളില്‍ 2016 ഏപ്രിലില്‍ നടത്തിയ ബിടെക് അവസാന വര്‍ഷ (2012 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം http://exam.cusat.ac.in,   http://cusat.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. 23 കോളേജുകളിലായി 6720 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 3274 പേര്‍ വിജയിച്ചു. വിജയശതമാനം 48.72. ഏറ്റവും കൂടുതല്‍ വിജയശതമാനം തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജിനാണ്. 69.58 ശതമാനം. കല്ലൂപ്പാറ കോളേജ് ഓഫ് എന്‍ജിനിയറിങ് 64.94 ശതമാനവുമായി രണ്ടാംസ്ഥാനത്തും ആരക്കുന്നം ടോക്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി 59.77 ശതമാനവുമായി മൂന്നാംസ്ഥാനത്തുമെത്തി. സര്‍വകലാശാലയില്‍ ക്രെഡിറ്റ് സംവിധാനം വന്നതിനുശേഷമുള്ള ആദ്യത്തെ ഫലമാണിതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. Read on deshabhimani.com

Related News