കേരള സര്‍വകലാശാല സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പിജി കോളേജ് പ്രവേശനം 7വരെ



തിരുവനന്തപുരം  > കേരള സര്‍വകലാശാല 2017-2018 അധ്യയനവര്‍ഷത്തെ പിജി പ്രവേശനത്തിനുള്ള മൂന്നാം സപ്ളിമെന്ററി അലോട്ട്മെന്റ്  (www.admissions.keralauniverstiy.ac.in) പ്രസിദ്ധീകരിച്ചു. ആപ്ളിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ ചെലാന്‍ പ്രിന്റൌട്ട് എടുത്ത് എസ്ബിഐയുടെ ശാഖയില്‍ പ്രവേശന ഫീസ് അടയ്ക്കണം. ഫീസ് ജനറല്‍ വിഭാഗത്തിന് 900 രൂപയും എസ്സി/എസ്ടി/ഒഇസി വിഭാഗത്തിന് 340 രൂപയുമാണ്.  മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ച് പ്രവേശന ഫീസ് ഒടുക്കിയവര്‍ വീണ്ടും അടയ്ക്കേണ്ടതില്ല. ഫീസടച്ച വിവരം വെബ്സൈറ്റില്‍ നല്‍കിയശേഷം അലോട്ട്മെന്റ് മെമ്മോ ഡൌണ്‍ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, പ്രവേശനം നേടേണ്ട തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയില്‍ ഉണ്ടാകും. ഏഴുവരെ കോളേജുകളില്‍ പ്രവേശനം നേടാം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്മെന്റ് മെമ്മോ കാണുക) മെമ്മോയില്‍ പറയുന്ന ദിവസം  പ്രവേശനം നേടണം. മെമ്മോയില്‍ പറഞ്ഞ സമയത്ത് പ്രവേശനം നേടാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കും. അവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. Read on deshabhimani.com

Related News