കോവിഡ്: ജെഇഇ, നീറ്റ് പരീക്ഷകള്‍ സെപ്‌തംബറിലേക്ക്‌ മാറ്റി



ന്യൂഡല്‍ഹി> കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കാന്‍  മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയും അഡ്വാന്‍സ്ഡ് പരീക്ഷ  27 നുമാണ് നടത്തുക. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര മാനവിഭവശേഷി വികസന മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു.നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ലേക്കാണ് മാറ്റിയത്.  ജെഇഇ പരീക്ഷ ഈ  മാസം 18 മുതല്‍ 23 വരെയും നീറ്റ് പരീക്ഷ 26 നും നടത്താനായിരുന്നു നേരത്തേ തീരുമാനം.സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് ഇളവിന് സാധ്യതയുണ്ടെന്നും രമേശ് പൊക്രിയാല്‍ വ്യക്തമാക്കി.   Read on deshabhimani.com

Related News