90 ഐടിഐകൾക്ക‌് എൻസിവിടി അംഗീകാരം



സ്വന്തം ലേഖകൻ തിരുവനന്തപുരം സംസ്ഥാനത്തെ 90 ഐടിഐകളിലെ മുഴുവൻ കോഴ‌്സുകൾക്കും എൻസിവിടി അംഗീകാരം. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാർ ഐടിഐകളുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ നടത്തിയ ജാഗ്രതയോടെയുള്ള ഇടപെടലാണ‌് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഐടിഐകൾക്കും അതിവേഗം എൻസിവിടി അംഗീകാരം നേടിയെടുക്കാൻ സഹായിച്ചത‌്. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നശേഷം പുതിയതായി 11 സർക്കാർ ഐ‌ടിഐകൾകൂടി ആരംഭിച്ചിരുന്നു. 93 സർക്കാർ ഐടിഐകളിലായി നിലവിലുള്ള 1440 യൂണിറ്റുകളിൽ 857 എണ്ണത്തിനു മാത്രമാണ‌്  എൻസിവിടി അംഗീകാരമുണ്ടായിരുന്നത‌്. ഇവിടെനിന്ന‌് പഠിച്ചിറങ്ങുന്ന 18000 വിദ്യാർഥികൾക്ക‌് മാത്രമേ കേന്ദ്രസർക്കാരിന്റെ നാഷണൽ ട്രേഡ‌് സർട്ടിഫിക്കറ്റിന‌് അംഗീകാരമുണ്ടായിരുന്നുള്ളൂ. ശേഷിക്കുന്നവർക്ക‌് സംസ്ഥാന സർക്കാരിന്റെ ട്രേഡ‌് സർട്ടിഫിക്കറ്റാണ‌് ലഭിച്ചിരുന്നത‌്.   569 യൂണിറ്റുകൾക്കുകൂടി എൻസിവിടി അംഗീകാരം നേടിയെടുത്തതോടെ പുതിയതായി 12000 വിദ്യാർഥികൾക്കുകൂടി നാഷണൽ ട്രേഡ‌് സർട്ടിഫിക്കറ്റ‌് ലഭിക്കും. Read on deshabhimani.com

Related News