പഠിക്കാം വീട്ടിലിരുന്ന്.. 'മൂക്' കോഴ്‌സുകളെക്കുറിച്ച് അറിയാം



തിരുവനന്തപുരം > ലോകത്താര്‍ക്കും എവിടെയിരുന്നും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ചെയ്യാവുന്ന കോഴ്‌സുകള്‍ ആണ് 'മൂക്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന  മാസ്സിവ് ഓപ്പണ്‍  ഓണ്‍ലൈന്‍ കോഴ്‌സുകള്‍. കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ രാജ്യം അടച്ചിട്ട് എല്ലാവരും വീട്ടിലരിക്കുന്ന ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ജീവിതത്തിന്റെ സര്‍വമേഖലകളിലുള്ളവര്‍ക്കും വിവിധ ഓണ്‍ലൈന്‍ കോഴ്സുകള്‍ പഠിക്കാനും അവയെക്കുറിച്ചറിയാനും താല്‍പര്യമുണ്ട്. ലോകോത്തര സര്‍വകലാശാല മുതല്‍ പ്രദേശിക പഠന കേന്ദ്രങ്ങള്‍വരെ 'മൂക്' കോഴ്സുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.  അന്താരാര്‍ഷ്ട്ര-- ദേശീയ തലത്തില്‍ ഫീസ് ഇടാക്കിയും സൗജന്യമായും പഠിപ്പിക്കുന്ന മൂക് കോഴ്സുകള്‍ ധാരളമുണ്ട്. ഇന്ത്യയില്‍ സര്‍വകലാശാല വിദ്യാഭ്യാസത്തിന് ചുക്കാന്‍ പിടിക്കുന്ന യുജിസി, സാങ്കേതിക വിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കുന്ന എഐസിടിഇ, ഓപ്പണ്‍ സര്‍വകലാശാലകള്‍,   കേന്ദ്ര-- സംസ്ഥാന സര്‍ക്കാരിന് കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രവേശന പരീക്ഷാ ഏജന്‍സികള്‍ എന്നിവ മൂക് കോഴ്സുകളും നിലവില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോഴ്സുകളില്‍ തുടര്‍പഠനത്തിനുള്ള പഠന വിഭവങ്ങള്‍ ഒരുക്കിയുള്ള ഓണ്‍ലൈന്‍ കോഴ്സുകളും വിഭാവനം ചെയ്യുന്നു. വിവിധ അക്കാദമികള്‍ യൂ ട്യുബിലും പഠനവിഭവങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.  മൂക്, ഓണ്‍ലൈന്‍ പഠന വിഭവങ്ങള്‍ ലഭ്യമാകുന്ന  വെബ്സൈറ്റുകളില്‍ പ്രധാനപ്പെട്ടവ ചുവടെ: 1.  സ്വയം-: https://swayam.gov.in 2. യു ജി സി. പി ജി മൂക്സ്: http://ugcmoocs.inflibnet.ac.in 3. ഇ -പി ജി പാഠശാല: epgp.inflibnet.ac.in 4. സി.ഇ.എസ്‌ : http://cec.nic.in)   5. സ്വയം പ്രഭ: https://www.swayamprabha.gov.in) 6. സി ഇ സി–--യു ജി സി യുട്യൂബ് ചാനല്‍:https://www.youtube.com 7. ദേശീയ ഡിജിറ്റല്‍ ലൈബ്രറി: https://ndl.iitkgp.ac.in 8. ശോധ്ഗംഗാ: https://shodhganga.inflibnet.ac.in   9. ഇ-ശോധ് സിന്ധു: https://ess.inflibnet.ac.in 10. വിദ്വാന്‍: https://vidwan.inflibnet.ac.in 11. ഇഗ്‌നോ: http://www.ignou.ac.in 12. സമഗ്ര: https://samagra.kite.kerala.gov.in 13. വീഡിയോ കോഴ്‌സ്‌:  https://www.udemy.com 14. ഉഡാസിറ്റി: https://www.udacity.com 15. ഇഡിഎക്‌സ്‌: http://www.edx.org 16. കോഴ്‌സെറ: https://www.coursera.org 17. എലിസൺ:  https://alison.com 18. അക്കൗണ്ടിങ്‌: .https://www.learnaccountingforfree.com 19. എംആർയു:  https://mru.org 20. കോഡ്‌ അക്കാദമി: https://www.codecademy.com 21. ഫ്യൂച്ചർ ലേൺ: https://www.futurelearn.com 22  ലിൻഡാ:  https://www.lynda.com 23. ഖാൻ അക്കാദമി: https://www.khanacademy.org 24. ഗ്രജ്വേറ്റ്‌ ഗുരു: https://graduateguru.in 25. സ്‌കിൽ ഷെയർ: https://www.skillshare.com  Read on deshabhimani.com

Related News