മോൾഡോവയിൽ എംബിബിഎസ്: പ്രവേശനത്തിന‌് അപേക്ഷിക്കാം



കൊച്ചി  കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൾഡോവയിലെ ഗവ. മെഡിക്കൽ സർവകലാശാലയിൽ 2019 ഫെബ്രുവരി ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടുവിന് നല്ല മാർക്കുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ലഭിക്കും. നീറ്റ് പരീക്ഷായോഗ്യതയില്ലാതെ വിദേശത്ത് മെഡിസിൻ പഠനത്തിനുള്ള അവസാന അവസരമാണിത്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരമുള്ള മോൾഡോവയിലെ ദേശീയ മെഡിക്കൽ സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് മൂന്നുലക്ഷം രൂപയാണ‌് പ്രതിവർഷ ഫീസ്. പതിനായിരം ആശുപത്രിക്കിടക്കകളും അമ്പതിലധികം ഡിപ്പാർട‌്മെന്റുകളുമുള്ള യൂറോപ്പിലെ ഈ ആധുനിക ആരോഗ്യ സർവകലാശാലയിൽ 36 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്. മോൾഡോവ യൂറോപ്യൻ യൂണിയൻ അസോസിയറ്റ് അംഗമായതിനാൽ വിദ്യാർഥികൾക്ക് യൂറോപ്പിൽ തുടർപഠനത്തിനും ജോലിക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  യൂണിവേഴ്സിറ്റിയുടെ കൊച്ചിയിലെ എഡ്യുക്കേഷൻ ഇൻഫർമേഷൻ ഓഫീസിൽ വിളിക്കണം. ഫോൺ: 9847155777. Read on deshabhimani.com

Related News