എംജി യുജി ഏകജാലകം: ഓപ്ഷൻ രജിസ്ട്രേഷൻ ആഗസ‌്ത‌് 3 ‐4 വരെ



കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ ഏകജാലകം വഴിയുള്ള യുജി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ആഗസ‌്ത‌് 3 മുതൽ 4 വരെ പുതുതായി ഓപ്ഷൻനൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കുംവേണ്ടി സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. അപേക്ഷകൻ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ‌് വേർഡും ഉപയോഗിച്ച് www.cap.mgu.ac.in  എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ‌് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. പുതിയ ആപ്ലിക്കേഷൻ നമ്പർ പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ‌്ക്കണം. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങൾക്ക‌് ആപ്ലിക്കേഷൻ നമ്പർ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പരായിരിക്കും. ലോഗിൻ ചെയ്തശേഷം അപേക്ഷകനു താൻ നേരത്തെ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകൾ നൽകാവുന്നതുമാണ്. മേൽവിഭാഗത്തിൽപ്പെടാത്തവർക്ക് പുതുതായി ഫീസൊടുക്കി സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ ആഗസ‌്ത‌് എട്ടിന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങളും ഓൺലൈൻ രജിസ്ട്രേഷനും www.cap.mgu.ac.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. Read on deshabhimani.com

Related News