എംജി: നിയമവിരുദ്ധ അധ്യാപകനിയമനം അംഗീകരിക്കില്ല



കോട്ടയം > എയ്ഡഡ് കോളേജ് മാനേജ്മെന്റുകൾ നടത്തിയിട്ടുള്ള നിയമവിരുദ്ധ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന് എംജി സർവകലാശാലാ സിൻഡിക്കറ്റിന്റെ തീരുമാനം. എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിൽ അധ്യാപക നിയമനം എങ്ങനെ വേണമെന്നത് സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകളുണ്ട്. സർവകലാശാല സ്റ്റാറ്റ്യൂട്ടിലെ ഓപ്പൺ മെറിറ്റിലെയും, കമ്യൂണിറ്റി മെറിറ്റിലെയും ഒഴിവുകൾ ഓരോന്നും പ്രത്യേകം കാണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണം. മാത്രമല്ല, ഒഴിവുകൾ സംബന്ധിച്ച് വിശദമായ പത്രപരസ്യം നൽകണമെന്നും വ്യവസ്ഥയുണ്ട്. ഓപ്പൺ, കമ്യൂണിറ്റി ഒഴിവുകൾ തമ്മിൽ മാറ്റം വരുത്താൻ പാടില്ലെന്ന വ്യവസ്ഥയും കർശനമായി പാലിച്ചുമാത്രമേ അധ്യാപക നിയമനം നടത്താനാവൂ. ഇത് ലംഘിച്ച് നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകേണ്ടെന്നാണ് സിൻഡിക്കറ്റിന്റെ തീരുമാനം.   Read on deshabhimani.com

Related News